Main News
ഗൾഫിലെ ഡ്രൈവിങ് ലൈസൻസ് ഇനി മലപ്പുറത്തു നിന്ന് എടുക്കാം സൗകര്യമൊരുക്കുമെന്ന് മന്ത്രി ശശീന്ദ്രൻ

15/02/2020
കാസർഗോഡ്: ഗൾഫ് നാടുകളിൽ വാഹനമോടിക്കുന്നതിനുള്ള ലൈസൻസ് നാട്ടിൽ നിന്നും ലഭ്യമാക്കുന്നതിനുള്ള കേന്ദ്രം ഷാർജ ഭരണാധികാരിയുമായി സഹകരിച്ചു തുടങ്ങുമെന്ന് സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ കാസർഗോഡ്‌ പറഞ്ഞു. മലപ്പുറം ജില്ലയിലായിരിക്കും കേന്ദ്രം നടപ്പിലാക്കുക. കാസർഗോഡ് ബേളയിൽ മോട്ടർ വാഹന വകുപ്പിന്റെ കമ്പ്യൂട്ടറൈസ്ഡ് ടെസ്റ്റ് ട്രാക്ക് ആൻഡ് കമ്പ്യൂട്ടറൈസ്ഡ് വെഹിക്കിൾ ടെസ്റ്റിങ് സെന്റർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ധേഹം. കേരളത്തിൽ നിന്ന് ഡ്രൈവർ ജോലിക്ക് ഗൾഫ് നാടുകളിൽ പോകുന്നവർക്ക് പദ്ധതി സഹായകമാകും.

Share this post: