Main News
ചങ്ങരംകുളത്ത് മകളെ കാമുകന് മുൻപിൽ കാഴ്‌ചവെക്കാൻ ശ്രമിച്ച മാതാവിനെ പോലീസ് അറസ്റ്റ് ചെയ്തു

03/08/2018

എടപ്പാൾ: പതിമൂന്ന് വയസുകാരിയായ മകളെ കാമുകന് മുൻപിൽ കാഴ്‌ചവെക്കാൻ ശ്രമിച്ച യുവതിയെ ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തു. ചങ്ങരംകുളം സ്വദേശിയായ യുവതിയെയാണ് പോക്സോ നിയമപ്രകാരം പോലീസ് അറസ്റ്റ് ചെയ്തത്. മാതാവിന്റെ കാമുകനെതിരെയും കേസെടുത്തിട്ടുണ്ട്. ഇയാൾ വിദേശത്താണ്. രണ്ട് വർഷം മുൻപാണ് കേസിന് ആസ്പതമായ സംഭവം നടന്നത്. സ്കൂളിൽ വെച്ച് നടന്ന കൗൺസിലിംഗിൽ കുട്ടി വിവരം പുറത്ത് പറയുകയായിരുന്നു. സ്കൂൾ അധികൃതർ ചൈൽഡ് ലൈനിൽ വിവരമറിയിച്ചതിനെ തുടർന്നാണ് പോലീസ് കേസെടുത്ത് അന്വോഷണം ആരംഭിച്ചത്. മഞ്ചേരി പോക്സോ കോടതിയിൽ ഹാജരാക്കിയ മാതാവിനെ റിമാൻഡ് ചെയ്തു. വിദേശത്തുള്ള മുഖ്യ പ്രതിയെ പിടികൂടുന്നതിന് പോലീസ് ശ്രമങ്ങൾ ആരംഭിച്ചു…

Share this post: