Top Stories
ജനകീയ കൂട്ടായ്‌മയില്‍ മലപ്പുറത്ത്‌ ശുചീകരണം
July 03, 2017

03-Jul-2017
മലപ്പുറം: മാലിന്യത്തില്‍ നിന്നും നഗരത്തെ രക്ഷിക്കാന്‍ നാട്ടുകാരുടെ കൂട്ടായ്‌മയില്‍ ശുചീകരണവും ബോധവല്‍ക്കരണവും നടത്തി. മലപ്പുറം താമരക്കുഴി വാര്‍ഡ്‌ ആരോഗ്യ ശുചിത്വ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മലപ്പുറം കുന്നുമ്മല്‍ ടൗണും താമരക്കുഴിയും ശുചീകരിച്ചു. നൂറുകണക്കിന്‌ നാട്ടുകാര്‍ പങ്കെടുത്ത ശുചീകരണം നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.എച്ച്‌ ജമീല ടീച്ചര്‍ ഉദ്‌ഘാടനം ചെയ്‌തു. വാര്‍ഡ്‌ കൗണ്‍സിലര്‍ ഹാരിസ്‌ ആമിയന്‍ അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ പി.എ സലീം, തോപ്പില്‍ മുഹമ്മദ്‌കുട്ടി, കെകെ മുസ്‌തഫ എന്നിവരും കരടിക്കല്‍ ഖാദര്‍, തറയില്‍ ശുസുദ്ധീന്‍, സലീം തൊമ്മങ്ങാടന്‍, കെ ലത്തീഫ്‌ മാസ്റ്റര്‍, നൗഷാദ്‌ ആനക്കായി, പിടി ഷബീബ്‌, ഷൈനിത്ത്‌ നിത്തുമോന്‍, നൗഷാദ്‌ മാമ്പ്ര, ഇ.കെ രഞ്‌ജിനി, നൗഷാദ്‌ വടക്കന്‍, ഷംസു താമരക്കുഴി, സീമ ഷാലറ്റ്‌, ജോര്‍ജ്ജ്‌, സോളി ടീച്ചര്‍ പ്രസംഗിച്ചു. തറയില്‍ നസീര്‍, ചോല ശാഫി, ജാഷിര്‍, തറയില്‍ ബാപ്പു, മനാഫ്‌, തറയില്‍ ആബിദ, റസിയ നേതൃത്വം നല്‍കി.

Share this post: