Main News
ജനകീയ സ്വീകരണൾ ഏറ്റ് വാങ്ങി പിവി അൻവർ

പൊന്നാനി : എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി പി വി അൻവർ പൊന്നാനി നിയോജക മണ്ഡലത്തിൽ പര്യടനം നടത്തി. ആലങ്കോട് പഞ്ചായത്തിലെ പാവിട്ടപ്പുറത്ത് നിന്നാണ് മണ്ഡല പര്യടനം ആരംഭിച്ചത്. ആലങ്കോട് സെന്റർ, നന്നംമുക്ക് വാര്യർമൂല, ഐനിച്ചോട് , പുത്തൻപ്പളി, പാലപ്പെട്ടി സെന്റെർ, അയ്യോട്ടിച്ചിറ, പഴഞ്ഞിപ്പാലം, മാറഞ്ചേരി, കരിങ്കല്ലത്താണി, കറുകത്തിരുത്തി,പുഴമ്പ്രം, കുറ്റിക്കാട്, കടവനാട്, പുതുപൊന്നാനി വഴി മരക്കടവിൽ പര്യടനം സമാപിച്ചു. 16 സ്വീകരണ കേന്ദ്രങ്ങളിലായി ഒട്ടേറെപ്പേരാണ് സ്ഥാനാർഥിയെ സ്വീകരിക്കാൻ കാത്തുനിന്നത്. മണ്ഡല പര്യടനത്തിന്റെ ആദ്യ ദിവസമായ ഇന്നലെ തൃത്താല മണ്ഡലത്തിലെ ഒന്നാഘട്ട പര്യടനം പൂർത്തിയാക്കി.

എൽഡിഎഫിലെ മുതിർന്ന നേതാക്കളും സ്ഥാനാർഥിയെ സ്വീകരിക്കാൻ എത്തിയിരുന്നു.
സിപിഎം സംസ്ഥാന കമ്മിറ്റിയംഗം പി നന്ദകുമാർ, അജിത്ത് കൊളാടി, സൈനുദ്ദീൻ, റഫീക്ക് മാറഞ്ചേരി, ടി എം സിദ്ധിഖ്, പി കെ ഖലീമുദ്ദീൻ, ഒ. ഒ ഷംസു തുടങ്ങിയ നേതാക്കൾ പര്യടനത്തിൽ പങ്കെടുത്തു. തവനൂർ മണ്ഡലത്തിൽ സ്ഥാനാർഥി ഇന്നു പര്യടനം നടത്തും.

Share this post: