Main News
ജനപ്രവാഹമായി എൽഡിഎഫ് പൊന്നാനി മണ്ഡലം കൺവൻഷൻ

14/03/2019

പൊന്നാനി:എൽഡിഎഫ‌് സ്ഥാനാർഥി പി വി അൻവറിന്റെ തിരഞ്ഞെടുപ്പ് കൺവൻഷൻ ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. സ‌്ത്രീകളും യുവജനങ്ങളും വിദ്യാർഥികളുമടക്കം വിവിധ ജനവിഭാഗങ്ങൾ പി വി അൻവറിന് പിന്തുണയും ആശംസയുമായി കോട്ടക്കൽ പി എം ഓഡിറ്റോറിയത്തിൽ ചേർന്ന കൺവെൻഷനിൽ പങ്കെടുക്കാനെത്തി.

സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണൻ ഉദ‌്ഘാടനം ചെയ‌്തു. കെ ടി ജലീൽ അധ്യക്ഷനായി. സ്ഥാനാർഥി പിവി അൻവർ , എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ, മുതിർന്ന സിപിഐഎം നേതാവ് പലോളി മുഹമ്മദ്കുട്ടി, എൽഡിഎഫ‌് നേതാക്കളായ ബിനോയ് വിശ്വം എം പി, ആർ മുഹമ്മദ് ഷാ, ജോർജ് അഗസ്റ്റിൻ, അഹമ്മദ് ദേവർകോവിൽ, എ പി പീറ്റർ, എ ശിവപ്രകാശ്, ജോർജ് ഇടപ്പരുത്തി, സബാഹ് പുൽപ്പറ്റ എന്നിവർ സംസാരിച്ചു

Share this post: