education
ജില്ലയിലെ ആറ് ലക്ഷം കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് വിദ്യഭ്യാസ വകുപ്പ് പരിശീലനം നല്‍കുന്നു

12/01/2018
മലപ്പുറം; ജില്ലയിലെ പൊതുവിദ്യാലയങ്ങളില്‍ ഒന്നു മുതല്‍ പന്ത്രണ്ട് വരെ ക്ലാസുകളില്‍പഠിക്കുന്ന ആറ് ലക്ഷം കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് ഏകദിന പരിശീലനം നല്‍കുന്നു. കുട്ടികളുടെ സമഗ്ര വികാസത്തിന് രക്ഷിതാക്കളുടെ ശാസ്ത്രീയമായ പങ്ക് ഉറപ്പ്‌വരുത്തുന്നതിനും പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ സാമൂഹ്യപിന്തുണ തേടുന്നതിനുമുള്ള ഈ വിപുലമായ രക്ഷാകര്‍തൃശാക്തീകരണ പരിപാടി പൊതു വിദ്യാഭ്യാസസംരക്ഷണ യജ്ഞത്തിന്റെ ഭാഗമായാണ് സംഘടിപ്പിക്കുത്.
പരിശീലനപരിപാടിയുടെമുന്നോടിയായി പരിശീലകര്‍ക്കുള്ള പരിശീലനപരിപാടികള്‍ ആരംഭിച്ചുകഴിഞ്ഞു. ജില്ലാതല പരിശീലനം ജനുവരി ഒമ്പതിന് മഞ്ചേരിയില്‍ നടന്നു. സബ്ജില്ലാതല പരിശീലനം ഇന്ന്് നടക്കും. ജനുവരി 15നും 16നുമായി പഞ്ചായത്ത്തല പരിശീലനം നടക്കും. തുടര്‍ന്ന്് ഫെബ്രുവരി 5 വരെയുള്ള നാല് വാരം കൊണ്ട് ജില്ലയിലെ മുഴുവന്‍ സ്‌കൂളുകളിലും പരിശീലനം പൂര്‍ത്തിയാക്കും.
പൊതുവിദ്യാഭ്യാസവകുപ്പ്, സര്‍വശിക്ഷാഅഭിയാന്‍, രാഷ്ട്രീയ മാധ്യമിക്ശിക്ഷാ അഭിയാന്‍, ഡയറ്റ ്എന്നീ ഏജന്‍സികളുടെ സംയുക്താഭിമുഖ്യത്തിലാണ് പരിശീലനം നടക്കുന്നത്. പരിശീലനത്തില്‍ പങ്കെടുക്കുന്നതിന് എല്ലാരക്ഷിതാക്കള്‍ക്കും നേരിട്ട് ക്ഷണപത്രമയയ്ക്കും.

Share this post: