Main News
ജില്ലയില്‍ അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പക്കാന്‍ ജില്ലാതല ഫുഡ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ് സെപ്ഷ്യല്‍ ടീം രൂപീകരിച്ചു

മലപ്പുറം : ലോക്ക് ഡൗണും നിരോധാനജ്ഞയും പ്രഖ്യാപിച്ച സാഹചര്യത്തില്‍ മലപ്പുറം ജില്ലയില്‍ ഭക്ഷ്യവസ്തുക്കള്‍ ആവശ്യാനുസരണം പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനായി   ജില്ലാതല ഫുഡ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ് സെപ്ഷ്യല്‍ ടീം രൂപീകരിച്ചു. പെതുജനങ്ങള്‍ക്ക് ന്യായമായ വിലയില്‍ ഭക്ഷ്യവസ്തുക്കള്‍ ഉറപ്പാക്കുന്നതിനും അന്തര്‍സംസ്ഥാന ചരക്കുനീക്കവുമായി ബന്ധപ്പെട്ട വ്യാപാരികള്‍ നേരിടുന്ന പ്രയാസങ്ങളിലും ഫുഡ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ് സെപ്ഷ്യല്‍ ടീം യഥാസമയം ഇടപെടും. ടീമില്‍ അഡീഷനല്‍ ജില്ലാ മജിസ്ട്രേറ്റ് നോഡല്‍ ഓഫീസറും ജില്ലാസപ്ലൈ ഓഫീസര്‍ കണ്‍വീനറുമാണ്. റീജിയനല്‍ ട്രാന്‍സ്്‌പോര്‍ട്ട് ഓഫീസര്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍, ജില്ലാലേബര്‍ ഓഫീസര്‍,  പൊലീസ് ഉദ്യോഗസ്ഥന്‍, സപ്ലൈകോ, ഹോര്‍ട്ടികോര്‍പ്പ്, കണ്‍സ്യുമര്‍ ഫെഡ്, വി.എഫ്.പി.സി.കെ തുടങ്ങിയ വകുപ്പുകളിലെ പ്രതിനിധികളും വ്യപാരി വ്യപസായി സംഘടനാ പ്രതിനിധികള്‍, വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്സ് ഹോള്‍സെയില്‍ വ്യാപാരി പ്രതിനിധി, കെമിസ്റ്റ് അസോസിയേഷന്‍, കൊറിയര്‍ സര്‍വീസ്, ലോറി ഓണേഴ്സ് അസോസിയോഷന്‍, ഹോല്‍സെയില്‍ ഡീലേഴ്സ് അസോസിയേഷന്‍ പ്രതിനിധികളും ടീമില്‍ അംഗങ്ങളാണ്. കൂടാതെ കലക്ടറേറ്റിലെ ജീവനക്കാരെയും ടീമിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിച്ചിട്ടുണ്ട്.

Share this post: