Top Stories
ജില്ലയില്‍ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത് 725 പേർ
May 10, 2021

10/05/2021
മലപ്പുറം: കോവിഡ് മഹാമാരി മലപ്പുറം ജില്ലക്ക് നഷ്ടമാക്കിയത് 725 പേരുടെ ജീവൻ. മഹാമാരി തുടങ്ങി ഇന്ന് വരെ സ്ഥിരീകരിച്ച മരണങ്ങളുടെ കണക്കാണിത്.
ഈ മാസം ഇതു വരെ 52 മരണങ്ങൾ കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.

അതിനിടെ കോവിഡ് രോഗം ഭേദമാകുന്നവരുടെ നിരക്ക് അനുദിനം ഉയരുന്നത് ജില്ലക്ക് ആശ്വാസമാകുകയാണ്. 3,694 പേരാണ് തിങ്കളാഴ്ച രോഗമുക്തരായത്. ഇതോടെ ജില്ലയില്‍ കോവിഡ് ബാധിച്ച ശേഷം രോഗവിമുക്തരായവരുടെ എണ്ണം 1,59,387 ആയി.

72,252 പേരാണ് ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. ഇവരില്‍ 46,132 പേരാണ് വിവിധ ചികിത്സാ കേന്ദ്രങ്ങളിലായി നിരീക്ഷണത്തിലുള്ളത്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 1,841 പേരും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 163 പേരും 227 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ ഡൊമിസിലിയറി കെയര്‍ സെന്ററുകളില്‍ 130 പേരും ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായും നിരീക്ഷണത്തില്‍ കഴിയുന്നു.

Share this post: