Main News
ജില്ലയില്‍ വോട്ടർമാരിലെ സെഞ്ചുറിക്കാർ 148 പേർ

10/04/2019

മലപ്പുറം:ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ ജില്ലയില്‍ നിന്നും നൂറു വയസ്സിന് മുകല്‍ പ്രായമുള്ള 148 പേര്‍ പട്ടികയില്‍. പ്രവാസി വോട്ടര്‍മാരായി 17143 പേരും പട്ടികയില്‍ ഇടം പിടിച്ചു. ഏപ്രില്‍ നാലിന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍പട്ടിക പ്രകാരമുള്ള കണക്കാണിത്. ആകെ 31,36,191 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്. ഇതില്‍ 15,68,239 പുരുഷൻമാരും 15,67,944 സ്ത്രീ വോട്ടര്‍മാരും 8 മൂന്നാം ലിംഗക്കാരുമാണ്. നൂറു വയസ്സിന് മേല്‍ പ്രായമുള്ളവരില്‍ 48 പേര്‍ പുരുഷൻമാരും 100 പേര്‍ സ്ത്രീകളുമാണ്.

Share this post: