Top Stories
ജില്ലയില്‍ 3,443 പേര്‍ക്ക് കൂടി വൈറസ് ബാധ
May 10, 2021

മലപ്പുറം ജില്ലയില്‍ ഇന്ന് 3,443 പേര്‍ക്ക് കൂടി കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. 33.58 ശതമാനമാണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 3,253 പേര്‍ക്കും രോഗികളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധയുണ്ടായത്. 120 പേര്‍ക്ക് വൈറസ്ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 91 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

72,252 പേരാണ് ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. ഇവരില്‍ 46,132 പേരാണ് വിവിധ ചികിത്സാ കേന്ദ്രങ്ങളിലായി നിരീക്ഷണത്തിലുള്ളത്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 1,841 പേരും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 163 പേരും 227 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ ഡൊമിസിലിയറി കെയര്‍ സെന്ററുകളില്‍ 130 പേരും ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായും നിരീക്ഷണത്തില്‍ കഴിയുന്നു.

അതിനിടെ കോവിഡ് രോഗം ഭേദമാകുന്നവരുടെ നിരക്ക് അനുദിനം ഉയരുന്നത് ജില്ലക്ക് ആശ്വാസമാകുകയാണ്. 3,694 പേരാണ് തിങ്കളാഴ്ച രോഗമുക്തരായത്. ഇതോടെ ജില്ലയില്‍ കോവിഡ് ബാധിച്ച ശേഷം രോഗവിമുക്തരായവരുടെ എണ്ണം 1,59,387 ആയി. ഇതുവരെയായി ജില്ലയില്‍ 725 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്.

Share this post: