Main News
ജില്ലയിൽ ഒന്നര ലക്ഷം വിദ്യാർത്ഥികൾക്ക് സൗജന്യ കൈത്തറി സ്കൂൾ യൂണിഫോം

03/05/2018

മലപ്പുറം: സംസ്ഥാന സർക്കാരിന്റെ സൗജന്യ കൈത്തറി യൂണിഫോം വിതരണത്തിന്റെ ഭാഗമായി ജില്ലയിൽ ഈ വർഷം ഒന്നര ലക്ഷത്തോളം വിദ്യാർത്ഥികൾക്ക് സൗജന്യ യൂണിഫോം ലഭിക്കും. ഒന്നു മുതൽ ഏഴുവരെ ക്ലാസുകളിൽ 365 സ്കൂളുകളിലായി പഠിക്കുന്ന 149788 കുട്ടികൾക്കുള്ള യൂണിഫോം വിതരണത്തിനെത്തി.

യൂണിഫോം വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിലമ്പൂർ ജി.എം എൽ.പി സ്കൂളിൽ പി.വി അൻവർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ പത്മിനി ഗോപിനാഥ് സംസാരിച്ചു.

Share this post: