Top Stories
ജില്ലയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് റെക്കോർഡ് ഉയരത്തിൽ
May 10, 2021

10/05/2021
മലപ്പുറം: രാജ്യ ശരാശരിക്കും സംസ്ഥാന ശരാശരിക്കും മുകിളിൽ തുടരുന്ന ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ആശങ്ക സൃഷ്ടിക്കുന്നു.
ജില്ലയിൽ ഇന്നലെ 3,850 പേർ കൂടി കോവിഡ് പോസിറ്റീവ് ആയി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആർ) റെക്കോർഡ് (37.25) ഉയരത്തിലാണ്. ഇന്നലെ പോസിറ്റീവ് ആയവരിൽ 3,634 പേർക്കും നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ് കോവിഡ് പകർന്നത്. ഉറവിടമറിയാത്തവരുടെ| എണ്ണം 122. മറ്റുബാധിതരിൽ മൂന്നു പേർ വിദേശത്തുനിന്നും 91 പേർ ഇതരസംസ്ഥാനങ്ങളിൽനിന്നും എത്തിയതാണ്.

വിദഗ്ധചികിത്സയ്ക്കു ശേഷം ഇന്നലെ 3,621 പേർകൂടി നെഗറ്റീവ് ആയതോടെ ജില്ലയിൽ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 1,55,706 ആയി. 724 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്. നിലവിൽ 46,371 പേർ ചികിത്സയിലും 70,068 പേർ നിരീക്ഷണത്തിലുമുണ്ട്

Share this post: