Top Stories
ജില്ലയിൽ പരിശോധന കൂടുതൽ കർശനമാക്കി പോലീസ്
May 11, 2021

11/05/2021
മലപ്പുറം:ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ പരിശോധന കൂടുതൽ കർശനമാക്കി പൊലീസ്. പ്രധാന ജംക്‌ഷനുകളിൽ കൂടുതൽ സേനയെ വിന്യസിച്ചു. മിക്ക ഗ്രാമീണ റോഡുകളിലെ കവലകളിലും പൊലീസ് പരിശോധന ആരംഭിച്ചു.

ഗ്രാമ, നഗര വ്യത്യാസമില്ലാതെ എല്ലാ കേന്ദ്രങ്ങളും പൊലീസ് നിരീക്ഷത്തിലാണ്. നിയന്ത്രണങ്ങളോട് ജനങ്ങൾ പൂർണമായി സഹകരിക്കുന്നുണ്ട്. ജില്ലയിലെ കൂടുതൽ തദ്ദേശസ്ഥാപനങ്ങളും വാർഡുകളും കണ്ടെയ്ൻമെന്റ് സോൺ ആയതിനാ‍ൽ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കി.

ആളുകൾ അനാവശ്യമായി പുറത്തിറങ്ങുന്നതും കുറഞ്ഞു. മെഡിക്കൽ ഷോപ്പ്, പലചരക്ക്, പച്ചക്കറി തുടങ്ങി അവശ്യ സർവീസുകൾ മാത്രമാണ് പ്രവർത്തിക്കുന്നത്. എല്ലാ വാഹനങ്ങളും പരിശോധിച്ച ശേഷം മാത്രമാണു വിട്ടയയ്ക്കുന്നത്. മതിയായ രേഖകൾ ഇല്ലാത്തവരെ തിരിച്ചയച്ചു. നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി തുടരുകയാണ്.

ഇന്നലെ മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയ 725 പേർക്കെതിരെ പിഴ ഉൾപ്പെടെയുള്ള നിയമ നടപടികൾ സ്വീകരിച്ചു.  അകലം പാലിക്കാത്തതിനു 263 പേർക്കെതിരെയും മറ്റു കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിനു 66 പേർക്കെതിരെയും നടപടിയെടുത്തു. 51 പേർക്കെതിരെ കേസെടുത്ത് എഫ്ഐആർ റജിസ്റ്റർ ചെയ്തിട്ടുണ്ട്. 231 വാഹനങ്ങൾ പിടിച്ചെടുത്തു.

Share this post: