Main News
ജില്ലയിൽ പുതിയതായി രണ്ട് ബാറുകള്‍ക്ക് കൂടി സര്‍ക്കാര്‍ ലൈസന്‍സ് നല്‍കി

21/04/2020
സംസ്ഥാനത്ത് പുതിയതായി എട്ട് ബാറുകൾക്ക് അനുമതി ലഭിച്ചു. മലപ്പുറത്തും പൊന്നാനിയിലുമായി ഓരോ ബാറുകളും വയനാട്, തൃശൂര്‍, കണ്ണൂര്‍, കോഴിക്കോട് എന്നി ജില്ലകളിലുമായാണ് പുതിയ ബാറുകള്‍.

കൊവിഡ് വ്യാപനത്തിന് മുമ്പെ ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളിലായാണ് ബാറുകള്‍ക്ക് അനുമതി നല്‍കിയതെന്നാണ് എക്‌സൈസ് വകുപ്പിന്റെ വിശദീകരണം. മാര്‍ച്ച് പത്തിനുശേഷം ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കിയിട്ടില്ല. 

കഴിഞ്ഞ സാമ്പത്തിക വര്‍ഷം അടക്കേണ്ട ലൈസന്‍സ് ഫീസ് കാലാവധി ഏപ്രില്‍ 30 വരെ നീട്ടിയിരുന്നെന്നും ഈ മാസമാണ് അത് അടച്ചതെന്നും എക്‌സൈസ് വകുപ്പ് വിശദീകരിച്ചു. നേരത്തെ സമര്‍പ്പിച്ച അപേക്ഷകള്‍ പരിഗണിച്ചാണ് ലൈസന്‍സ് നല്‍കിയത്. തൃശൂരിലെ ബാറിന് അനുമതി നല്‍കിയ മാര്‍ച്ച് പത്തിനുശേഷം പുതിയ അപേക്ഷകള്‍ പരിഗണിച്ചിട്ടില്ല. നിലവില്‍ ത്രീ സ്റ്റാര്‍ ബാറുകള്‍ക്ക് അനുമതി നല്‍കുന്നതില്‍ തടസമില്ലെന്നും സ്വാഭാവിക നടപടിയാണ് ഇതെന്നും എക്‌സൈസ് വകുപ്പ് പറഞ്ഞു.

Share this post: