Top Stories
ജില്ലയിൽ വാക്‌സിന്‍ സ്വീകരിച്ചത്‌ 5,81,407 പേര്‍
May 07, 2021

07/05/2021
 മലപ്പുറം:ജില്ലയിൽ ഇതുവരെ 5,81,407 പേർ കോവിഡ് പ്രതിരോധ വാക്‌സിൻ സ്വീകരിച്ചു. പ്രത്യേക വിഭാഗങ്ങളിലായുള്ള മുൻഗണനാ ക്രമത്തിലാണ് നിലവിൽ വാക്‌സിൻ നൽകുന്നത്. രണ്ടാംഘട്ട വാക്‌സിൻ വിതരണവും ഇതോടൊപ്പം പുരോഗമിക്കുന്നു. ബുധനാഴ്ചവരെ 4,93,699 പേർക്ക് ഒന്നാം ഡോസും 87,708 പേർക്ക് രണ്ടാം ഡോസുമാണ് നൽകിയത്. 38,467 ആരോഗ്യപ്രവർത്തകർക്ക് കോവിഡ് പ്രതിരോധ വാക്‌സിന്റെ ഒന്നാം ഡോസും 25,906 പേർക്ക് രണ്ടാം ഡോസും നൽകി. കോവിഡ് മുന്നണി പോരാളികളിൽ 15,031 പേർക്ക് ഒന്നാം ഡോസും 14,835 പേർക്ക് രണ്ടാം ഡോസും ലഭ്യമാക്കി. പോളിങ് ഉദ്യോഗസ്ഥരിൽ 11,909 പേർ രണ്ടാം വാക്സിൻ സ്വീകരിച്ചു. നേരത്തെ 33,545 പോളിങ് ഉദ്യോഗസ്ഥർക്ക് ആദ്യഘട്ട വാക്സിൻ നൽകിയിരുന്നു. 45 വയസിനുമുകളിൽ പ്രായമുള്ള 4,06,656 പേർ ആദ്യഘട്ട വാക്സിനും 35,058 പേർ രണ്ടാംഘട്ട വാക്സിനുമാണ് സ്വീകരിച്ചിരിക്കുന്നത്

Share this post: