Top Stories
ജില്ലയിൽ 10 ദിവസത്തിനിടെ 12,336 കോവിഡ് രോഗികൾ
April 22, 2021

22/04/2021
മലപ്പുറം:കോവിഡിന്റെ രണ്ടാം തരംഗത്തിൽ ജില്ലയിൽ പോസിറ്റീവ് ആകുന്നവരുടെ എണ്ണം വേഗത്തിൽ വർധിക്കുന്നു. കഴിഞ്ഞ 10 ദിവസത്തിനിടെ മാത്രം 12,336 പേരാണ് കോവിഡ് പോസിറ്റീവ് ആയത്. നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ് കൂടുതലായും കോവിഡ് പകരുന്നതെന്നതിനാൽ ക്വാറന്റീൻ നിബന്ധനകൾ കൃത്യമായി പാലിച്ചും സമ്പർക്കം ഒഴിവാക്കിയും ജനം സഹകരിക്കണമെന്നു ജില്ലാ ആരോഗ്യവിഭാഗം ആവശ്യപ്പെട്ടു. ഇന്നലെ ആകെ പോസിറ്റീവ് ആയവരുടെ എണ്ണം 1,874 ആണെങ്കിൽ ഇതിൽ 1,804 പേർക്കും നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ് കോവിഡ് പകർന്നത്. വിദഗ്ധ ചികിത്സയ്ക്കു ശേഷം 165 പേർ ഇന്നലെ കോവിഡ് മുക്തരായി. നിലവിൽ 12,813 പേർ ചികിത്സയിലും 28,859 പേർ നിരീക്ഷണത്തിലുമുണ്ട്.

Share this post: