13-Jul-2017
മലപ്പുറം: എന്റെ മാലിന്യം, എന്റെ ഉത്തര വാദിത്വം എന്ന ആശയം സാര്‍ത്ഥകമായി മാറ്റി ജില്ലാകലക്ടര്‍ അമിത് മീണ മാതൃക കാണിച്ചു. ഇതിന്റെ ഭാഗമായി ജില്ലാ ശുതിത്വ മിഷന്റെ സഹകരണത്തോടെ ജില്ലാ കലക്ടറുടെ വസതിയില്‍ ജൈവമാലിന്യങ്ങള്‍ സംസ്കരിക്കുവാന്‍ ബയോഗ്യാസ് പ്ലാന്റ് സ്ഥാപിച്ചു. ജൈവ മാലിന്യങ്ങള്‍ ഉറവിടത്തില്‍തന്നെ സംസ്കരിക്കാനുള്ള സാധ്യതകള്‍ കണ്ടെത്തണമെന്നും ശുചിത്വ മിഷന്റെ സഹായത്തോടെ മാലിന്യ സംസ്കരണ ഉപാധികള്‍ വീടുകളില്‍ സ്ഥാപിക്കണമെന്നും ജില്ലാകലക്ടര്‍ പറഞ്ഞു. സോഷ്യോ ഇക്കണോമിക്ക് യൂണിറ്റ് ഫൗണ്ടേഷന് മലപ്പുറമാണ് പ്ലാന്റ് സ്ഥാപിച്ചത്. കലക്ടറുടെ ഭാര്യ സയുക്ത മീണ ബയോഗ്യാസ് പ്ലാന്റിന്റെ പ്രവര്‍ത്തനം ചോദിച്ചു മനസ്സിലാക്കി ബയോഗ്യാസ് പ്രവര്‍ത്തിപ്പിക്കുമ്പോള്‍ എടുക്കേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ച ജില്ലാ ശുചിത്വ മിഷന് കോഓര്‍ഡിനേറ്റര്‍ പ്രീതി മോനോന് വിശദമാക്കി.