Main News
ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ അടിയന്തരയോഗം

മലപ്പുറം : കാലവർഷക്കെടുതി വിലയിരുത്തുന്നതിന് ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ അടിയന്തരയോഗം ചേർന്നു . ജില്ലയില്‍ തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം ശക്തമായി തുടരുകയാണ്. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണ്, പൊതു ജനങ്ങൾ പരിഭ്രാന്തരാകേണ്ട സാഹചര്യം നിലവിലില്ല. എന്നാൽ ജാഗ്രത പുലർത്തേണ്ടതുണ്ട് എന്നും കളക്ടർ പറഞ്ഞു.. പുഴയുടേയും കുളങ്ങളുടേയും നിറഞ്ഞൊഴുകുന്ന പാലങ്ങളുടേയും സമീപത്ത് പോയി അപകടം ക്ഷണിച്ചു വരുത്തരുത്. അധികൃതരുടെ നിർദ്ദേശങ്ങളും മുന്നറിയിപ്പുകളും കർശനമായി പാലിക്കുക. കാലവർഷം സംബന്ധിച്ച് തെറ്റായ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നതാണ് എന്നും കളക്ടർ അറിയിച്ചു .അടിയന്തര സാഹചര്യങ്ങളിൽ ജില്ലാ എമർജൻസി ഓപ്പറേഷൻ കേന്ദ്രത്തിലോ ബന്ധപ്പെട്ട താലൂക്ക് ഓഫീസിലോ ബന്ധപ്പെടെണ്ടതാണ് .

വാഴക്കാട്, എടവണ്ണ, നിലമ്പൂർ മേഖലകളിൽ വെള്ളം കയറി ഒറ്റപ്പെട്ട് കിടക്കുന്നവരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി പാർപ്പിക്കുന്നതിന് തോണികളും ചെറിയ ബോട്ടുകളും ആവശ്യമായി വന്നിട്ടുണ്ട്. സർക്കാരിന്റെ മുഴുവൻ സംവിധാനങ്ങളും ഇതിലേക്ക് ഉപയോഗിച്ച് വരുന്നുണ്ട്. തോണിയും ബോട്ടും രക്ഷാപ്രവർത്തനത്തിന് നൽകാൻ താത്പര്യമുള്ളവർ ബന്ധപ്പെടുക .

ഏറനാട്, താലൂക്ക് ഓഫീസ് :
0483 2766121

നിലമ്പൂർ, താലൂക്ക് ഓഫീസ്
04931 221471

കൊണ്ടോട്ടി, താലൂക്ക് ഓഫീസ്
0483 2713311

കലക്ടറേറ്റ് കൺട്രോൾ റൂം

0483 2736320
0483 2736326

ബോട്ടുകൾ എത്തിക്കാൻ ആവശ്യമെങ്കിൽ വാഹന സൗകര്യം നൽകുന്നതാണ്.

Share this post: