Main News
ജീവന്‍ രക്ഷാ പരിശീലനം കാലഘട്ടത്തിന്റെ ആവശ്യം: സ്പീക്കര്‍


മലപ്പുറം: ജീവന്‍ രക്ഷാ പരിശീലന പരിപാടികള്‍ കാലഘട്ടത്തിന്റെ ആവശ്യമാണന്ന് നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമക്യഷ്ണന്‍ പറഞ്ഞു. ജില്ലാ ഭരണകൂടവും എയ്ഞ്ചല്‍സ് മലപ്പുറവും സംയുക്തമായി നടത്തിയ മെഗാ ബി.എല്‍.എസ് പരിശീലന പരിപാടിയുടെ ജില്ലാതല ഉല്‍ഘാടനം പൊന്നാനി എം.ഇ.എസ് കോളേജില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു. അദ്ദേഹം. കുട്ടികളില്‍ അപകടസമയങ്ങളില്‍ ഇടപെടാന്‍ കഴിയുന്ന മാനസികാവസ്ഥ വളര്‍ത്തിയെടുക്കുതിന് ഇത്തരം പരിശീലനത്തിനു കഴിയുമെന്നും സ്പീക്കര്‍ പറഞ്ഞു. അപകടങ്ങള്‍, കുഴഞ്ഞുവീഴല്‍ തുടങ്ങിയ കാരണങ്ങളാല്‍ മരണപ്പെടുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന സഹചര്യത്തില്‍ കുട്ടികളില്‍ ശാസ്ത്രീയമായ ബേസിക് ലൈഫ് സപ്പോര്‍ട്ട് പരിശീലനവും ബോധവല്‍ക്കരണവും നല്‍കുന്നതിന്റെ ഭാഗമായാണ് പരിപാടി നടന്നത്. ഏയ്ഞ്ചല്‍സ് ഇന്റര്‍നാഷണല്‍ ഫൌണ്ടേഷനാണ് പരിശീലനത്തിന് നേത്യത്വം നല്‍കിയത്.
കഴിഞ്ഞ ആറ് വര്‍ഷത്തിനകം അന്‍പതിനായിരത്തില്‍പ്പരം പേര്‍ക്ക് ഫൗണ്ടേഷന്‍ പരിശീലനം നല്‍കി ശബരിമല തീര്‍ത്ഥാടനകാലത്ത് ശബരിമലയില്‍ ഏയ്ഞ്ചല്‍സ് വാളന്റിയര്‍മാര്‍ ജീവന്‍ രക്ഷ പ്രവര്‍ത്തനത്തിന് മുഴുവന്‍ സമയവും പ്രവര്‍ത്തിക്കകയും നിരവധി ജീവനുകള്‍ രക്ഷിക്കുകയും ചെയ്തി’ുണ്ട്. കേരളത്തില്‍ നല്ലൊരു ശതമാനം ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് ഏയ്ഞ്ചല്‍സ് പരിശീലനം നല്‍കിയി’ുണ്ട്. ഏയ്ഞ്ചല്‍സിന്റെ ബൈക്ക് ആംബുലന്‍സ് സേവനം ഏറെ പ്രശംസ പിടിച്ചുപറ്റിയി’ുള്ളതാണ്.
പരിപാടിയില്‍ തിരൂര്‍ വിദ്യാഭ്യാസ സബ്ജില്ലയിലെ 75 സ്‌കൂളുളില്‍ നിായി സ്‌കൗട്‌സ്,ഗൈഡ്‌സ്.എന്‍.സി.സി. വിഭാഗത്തിലായി ഏകദേശം അയ്യായിരത്തില്‍പ്പരം ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ പരിപാടിയില്‍ പങ്കെടുത്തു.. തുടര്‍ പരിശീലനപരിപാടികള്‍ പെരിന്തല്‍മണ്ണയിലും കോ’ക്കലിലും അടുത്ത ആഴ്ചകളില്‍ നടക്കുതാണ്.
ഡയറക്ടര്‍മാരായ ഡോ. വേണുഗോപാല്‍.പി.പി,ഡോ.അജില്‍ അബ്ദുള്ള, ഡോ.ശ്രീ.ബിജു, ഡോ.ജംഷദ്,ഡോ.ജസീഖ്, എിവര്‍ ക്ലാസ്സെടുത്തു.ചടങ്ങില്‍ ചെയര്‍മാന്‍ മുഹമ്മദ് കുഞ്ഞി അദ്ധ്യക്ഷത വഹിച്ചു. പൊാനി തഹസില്‍ദാര്‍ നിര്‍മല്‍കുമാര്‍, ടി.കെ രവി, നൗഷാദ് എിവര്‍ പ്രസംഗിച്ചു.

Share this post: