Main News
ജൂലൈ ആറുമുതൽ കരിപ്പൂരിൽ ഹജ്ജ് ക്യാമ്പ്

29/05/2019

കരിപ്പൂർ: സംസ്ഥാന ഹജ്ജ് ക്യാമ്പ് കരിപ്പൂരിൽ ജൂലൈ ആറിന് തുടങ്ങും. മുഖ്യമന്ത്രി പിണറായി വിജയൻ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ജൂലൈ ഏഴിനാണ് കരിപ്പൂരിൽ നിന്നുള്ള ആദ്യ സംഘം യാത്ര പുറപ്പെടുന്നത്. വളൻറിയർമാർക്കുള്ള പരിശീലനമടക്കം എല്ലാ ഒരുക്കങ്ങളും പൂർത്തിയായിട്ടുണ്ട്. 19 ന് ക്യാമ്പ് അവസാനിക്കും. ഹജ്ജ് ഹൗസിനോട് ചേർന്ന് വനിതകൾക്കായി നിർമിക്കുന്ന പുതിയ ബ്ലോക്കിന്റെ ശിലാസ്ഥാപനവും മുഖ്യമന്ത്രി നിർവ്വഹിക്കും.

Share this post: