Cinema
ടൂറിങ്ങ് ടാക്കീസ് 9, 10 തിയ്യതികളില്‍ പെരിന്തല്‍മണ്ണയില്‍


പെരിന്തല്‍മണ്ണ: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ സഹകരണത്തോടെ വള്ളുവനാട് ഫിലിം സൊസൈറ്റി സംഘടിപ്പിക്കുന്ന ടൂറിങ്ങ് ടാക്കീസ് ദ്വിദിന ചലച്ചിത്രമേള ഫെബ്രുവരി 9, 10 തിയ്യതികളില്‍ പെരിന്തല്‍മണ്ണ സവിത തിയേറ്ററില്‍ നടക്കും. മാന്‍ ഹോള്‍, ആറടി, ഒറ്റയാള്‍പ്പാത, കാട് പൂക്കുന്ന നേരം, തുടങ്ങിയ എട്ടു മികച്ച മലയാള ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും. മേളയുടെ ആദ്യ ദിനമായ9 ന് ‘ പ്രകാശ് രാജ് അടയാളപ്പെടുത്തുന്നത് ‘ ,അരികു വല്‍ക്കരിക്കപ്പെടുന്നവരുടെ ചിഹ്നങ്ങള്‍ നവമലയാള സിനിമയില്‍ എന്നീ വിഷയങ്ങളില്‍ സംവാദം സംഘടിപ്പിക്കും, ജി പി രാമചന്ദ്രന്‍ , മധു ജനാര്‍ദ്ധനന്‍ മമ്മദ് മൊണ്ടാഷ് തുടങ്ങിയവര്‍ പങ്കെടുക്കും

Share this post: