Top Stories
ട്രാഫിക് പൊലീസിനും നിയന്ത്രിക്കാനാകാതെ അങ്ങാടിപ്പുറത്തെ അഴിയാക്കുരുക്ക്
December 28, 2016

28-Dec-2016

അങ്ങാടിപ്പുറം:ക്രിസ്തുമസ് അവധിക്കാലം തുടങ്ങിയതോടെ അങ്ങാടിപ്പുറത്ത്ഗതാഗതക്കുരുക്കും രൂക്ഷമായി. തിരുമാംന്ധാം കുന്ന് ജംങ്ഷനിലും തളി ജംങ്ഷനിലും തിരക്ക് നിയന്ത്രണവിധേയമാ ക്കാന്‍ ട്രാഫിക് പൊലീസും ട്രോമാകെയറും സജീവമാണെങ്കില്‍ കാര്യങ്ങള്‍ വരുതിയിലാകുന്നില്ല. പാലത്തിലൂടെ ഇഴഞ്ഞു നീങ്ങുന്ന വാഹനങ്ങള്‍് അങ്ങാടിപ്പുറത്തെ ദുരിതത്തിന്റെ നേര്‍ചിത്രമാണ്. പാലത്തിന് മുകളില്‍ ഓവര്‍ടേക്ക് ചെയ്യാന്‍ പാടില്ലെന്നിരിക്കെ പല ഡ്രൈവര്‍മാരും ഇത് തെറ്റിക്കുന്നത് അപ്രതീ ക്ഷിത കുരുക്കിനും ഇടയാക്കുന്നു. പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ ഹെവി വാഹനങ്ങള്‍ യഥേഷ്ടം സഞ്ചരിക്കുന്നതും കുരുക്കിന് മറ്റൊരു കാരണമാണ്. അതേസമയം അങ്ങാടിപ്പുറത്തെ ഗതാഗതക്കുരുക്ക് അവസാനിപ്പിക്കാന്‍ ഓരാടംപാലം മാനത്തു മംഗലം ബൈപ്പാസ് യാഥാര്‍ത്ഥ്യമാക്കുമെന്ന് വീരവാദം മുഴക്കിയ സിപിഎമ്മിന് അതേപറ്റി ഇപ്പോള്‍ അനക്കവും ഇല്ല.

Share this post: