തവനൂര്‍ മണ്ഡലത്തിന്റെ എം.എല്‍.എ എന്ന നിലയില്‍ ഏറ്റെടുത്ത മുഴുവന്‍ പ്രവര്‍ത്തികളും പൂര്‍ത്തീകരണത്തിന്റെ പാതയിലെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍. പെരുന്തല്ലൂര്‍ കുരിക്കള്‍പ്പടി പടിത്തുരുത്തി
Read More
മലപ്പുറം: ഡയാലിസിസ് രോഗികള്‍ക്ക് ആവശ്യമായ മരുന്നുകളും ഉപകരണങ്ങളും ലഭ്യമാക്കണമെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. ഡയാലിസിസ് ചെയ്യുന്ന രോഗികള്‍ക്ക് സ്ഥിരമായി ആവശ്യമായി വരുന്ന ഉപകരണങ്ങള്‍ക്കും മരുന്നുകള്‍ക്കും കടുത്തക്ഷാമം നേരിടുന്നുണ്ട്. വിതരണകേന്ദ്രങ്ങള്‍ അടച്ചുപൂട്ടിയതും സ്റ്റോക്ക് തീര്‍ന്നതുമാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. കൂടാതെ ദിവസങ്ങള്‍ക്ക് മുമ്പ് കുറഞ്ഞവിലക്ക് ലഭിച്ചിരുന്ന പലമരുന്നുകള്‍ക്കും ഉപകരണങ്ങള്‍ക്കും വില ഇരട്ടിയായിട്ടുണ്ട്. ഒന്നിടവിട്ട ദിവസങ്ങളിലും ആഴ്ചയില്‍ രണ്ടോ മൂന്നോ തവണയോ ഡയാലിസ് ചെയ്യുന്ന രോഗികള്‍ സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതലുള്ള ജില്ലയാണ് മലപ്പുറം. ഡയാലിസിസ് സാമഗ്രികള്‍ കൊണ്ടുവരുന്നത് കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ നിന്നാണ്. ഇതിന്റെ ലഭ്യത ജില്ലയില്‍ ഉറപ്പാക്കണമെന്ന് എം.പി. ജില്ലാകളക്ടറോട് ആവശ്യപ്പെട്ടു.