Main News
ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതികാര നടപടി; 20 ആം ആദ്മി എം എല്‍ എമാരെ അയോഗ്യരാക്കി


ഡല്‍ഹി; ഡല്‍ഹി നിയമസഭയിലെ 20 ആംആദ്മി എംഎല്‍എമാരെതെരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യരാക്കി. ഇരട്ടപദവി വഹിച്ചെന്ന പേരിലാണ് നടപടി. 70 അംഗ സഭിയില്‍ ആംആദ്മിക്ക് 66 പേരുടെ പിന്തുണയുണ്ടായിരുന്നത് ഇതോടെ 46 ആകുമെങ്കിലും സര്‍ക്കാറിനിന് ഭീഷണിയാകില്ല. കമ്മീഷന്റെ നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി അറിയിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന ശുപാര്‍ശയില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് രാഷ്ട്രപതിയാണെങ്കിലും ഈ തീരുമാനത്തെ കോടതിയില്‍ ചോദ്യം ചെയ്യുവാന്‍ എംഎല്‍എമാര്‍ക്ക് അവകാശമുണ്ടാവും.

Share this post: