തവനൂര്‍ മണ്ഡലത്തിന്റെ എം.എല്‍.എ എന്ന നിലയില്‍ ഏറ്റെടുത്ത മുഴുവന്‍ പ്രവര്‍ത്തികളും പൂര്‍ത്തീകരണത്തിന്റെ പാതയിലെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍. പെരുന്തല്ലൂര്‍ കുരിക്കള്‍പ്പടി പടിത്തുരുത്തി
Read More
27/02/2020
ഡല്‍ഹിയില്‍ നടക്കുന്ന അക്രമ സംഭവങ്ങളില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. പള്ളികൾക്ക് തീവെച്ചും നിരപരാധികളെ കൊന്നൊടുക്കിയും സ്ത്രീകളയും കുട്ടികളെയും ആക്രമിച്ചും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഡല്‍ഹിയില്‍ വര്‍ഗീയവാദികള്‍ അഴിഞ്ഞാടുകയാണെന്നും ഇത് ആസൂത്രിതമായ വംശഹത്യയാണെന്നും കാന്തപുരം ചൂണ്ടിക്കാട്ടി.
ജനങ്ങള്‍ക്ക് സംരക്ഷണം നല്‍കേണ്ട പോലീസുകാര്‍ ആള്‍ക്കൂട്ട ആക്രമണത്തെ പിന്തുണച്ച് പ്രവര്‍ത്തിക്കുകയാണ് ചെയ്യുന്നത്. 7 പതിറ്റാണ്ടിലേറെ ന്യൂനപക്ഷങ്ങള്‍ സന്തോഷത്തോടെ ജീവിച്ച ഇന്ത്യയുടെ ചിത്രമല്ല ഇത്. സര്‍ക്കാര്‍ ശരിയായി ഇടപെട്ട് കുറ്റവാളികളെയും അവര്‍ക്ക് പിന്തുണ നല്കുന്നവരെയും അറസ്റ്റ് ചെയ്തില്ലെങ്കില്‍ രാജ്യം അസ്ഥിരമാകുമെന്നും കാന്തപുരം വ്യക്തമാക്കി.