Top Stories
ഡി.വൈ.എഫ്.ഐ. കാലിക്കറ്റ്യൂണിവേഴ്സിറ്റിയിലേക്ക് മാര്‍ച്ച്‌ സംഘടിപ്പിച്ചു
March 16, 2016

dyfi-ucityകാലിക്കറ്റ് യൂണിവേഴ്സിറ്റി :  കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ പ്യൂണ്‍ , വാച്ച്മാന്‍, അസിസ്റ്റന്‍റ് നിയമനത്തില്‍ കൈക്കൂലി വാങ്ങി പിന്‍വാതില്‍ നിയമനം നടത്തി എന്നാരോപിച്ച് ഡി.വൈ.എഫ്.ഐ. മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു.

മാര്‍ച്ച് ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ കമ്മിറ്റി അംഗം മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന്‍ വി.ടി.സോഫിയ, ജില്ലാ സെക്രട്ടറി അബ്ദുള്ളാ നവാസ് , കാലിക്കറ്റ്യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയന്‍ ഭാരവാഹി എന്നിവര്‍ പ്രസംഗിച്ചു.  ഡി.വൈ.എഫ്.ഐ. ജില്ലാ കമ്മിറ്റി അംഗം ചാര്‍ളി കബീര്‍ ദാസ് മാര്‍ച്ചിനു സ്വാഗതം ആശംസിച്ചു. ജില്ലാ പ്രസിഡന്‍റ് എം.ബി.ഫൈസല്‍ അധ്യക്ഷനായിരുന്നു. പി വിനീഷ് നന്ദിയും പറഞ്ഞു.

Share this post: