Top Stories
ഡോ കെ.ടി. റബീയുള്ളക്ക് ബ്രിട്ടീഷ് മണ്ണില്‍ ആദരം
July 26, 2016

rabeeh26-July-2016
ലണ്ടന്‍ : റോട്ടറി ഇന്‍റര്‍നാഷണല്‍ – ട്രിവാണ്ട്രം റോയലിന്റെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് ഡോ: റബീയുള്ളക്ക് സമ്മാനിച്ചു. കഴിഞ്ഞ ദിവസം ബ്രിട്ടീഷ് പാര്‍ലിമെന്റ് ഹൗസില്‍ വെച്ച് നടന്ന പ്രൌഡോജ്വലമായ ചടങ്ങില്‍ നിറഞ്ഞ സദസ്സിനെ സാക്ഷി നിര്‍ത്തി കോമണ്‍വെല്‍ത്ത് അസോസിയേഷന്‍ ഫോര്‍ ഇന്‍ഫ്രാസ്ട്രചാര്‍ ഡെവലപ്മെന്റ് ചെയര്‍മാന്‍ ഡോ: ജഫ്രി ക്ലമാന്റ്സ് ഡോ: റബീയുള്ളക്ക് അവാര്‍ഡ് കൈമാറി. ഗള്‍ഫ് മേഖലയിലെ പ്രശസ്ത ആതുരസേവന സ്ഥാപനങ്ങളായ ശിഫ അല്‍ ജസീറ മെഡിക്കല്‍ ഗ്രൂപ്പ്, റോയല്‍ ശിഫ ഹോസ്പിറ്റല്‍, നസീം അല്‍ റബീഹ് മെഡിക്കല്‍ ഗ്രൂപ്പ് എന്നിവയുടെ ചെയര്‍മാനും മാനേജിംഗ് ഡയരക്ടരുമാണ് ഡോ: റബീയുള്ള. 35 വര്‍ഷത്തിലധികമായി ആരോഗ്യ രംഗത്തും ജീവ കാരുണ്യ രംഗത്തും നടത്തിയ മാതൃകാപരമായ സേവനങ്ങള്‍ മുന്‍നിര്‍ത്തിയാണ് പുരസ്കാരം സമ്മാനിച്ചത്‌.

പ്രമുഖ ബ്രിട്ടീഷ് പാര്‍ലിമെന്റ് അംഗമായ വീരേന്ദ്ര ശര്‍മ്മ അവാര്‍ഡ് ദാന ചടങ്ങ് ഉദ്ഘാടനം ചെയ്തു. ആധുനിക ജനാധിപത്യത്തിന്‍റെ ശ്രീകൊവിലാണ് ബ്രിട്ടീഷ് പാര്‍ലിമെന്റ്, ആരോരുമില്ലാത്ത അശരണര്‍ക്ക് കാരുണ്യത്തിന്റെ വറ്റാത്ത ഉറവയുമായി സ്നേഹത്തിന്റെയും പരസഹായതിന്റെയും പുതു ചരിത്രങ്ങള്‍ രചിക്കുന്ന ഡോ: റബീയുള്ളയെ പോലുള്ളവരെ ആദരിക്കേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യമാണെന്നും ഉദാത്തമായ മനുഷ്യ സ്നേഹതിന്റെ മഹനീയ മാതൃകയായ ശ്രീ റബീയുള്ളക്കൊപ്പം ചിലവിടാന്‍ കഴിഞ്ഞ സമയം ജീവിതത്തിലെ തന്നെ വിലയേറിയ നിമിഷങ്ങളാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Share this post: