Main News
ഡ്രൈവിംഗ് ടെസ്റ്റ് സെന്റര്‍ സര്‍ക്കാര്‍ ഉടമസ്ഥതയില്‍ വേണം


മലപ്പുറം : സാരഥി ഡ്രൈവിംഗ് ടെസ്റ്റിംഗ് സെന്ററിന് ആവശ്യമായ ടെസ്റ്റിംഗ് സെന്റര്‍ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ ജില്ലകള്‍ തോറും നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് ആള്‍ കേരള മോട്ടോര്‍ ഡ്രൈവിംഗ് സ്‌കൂള്‍ ഇന്‍സ്ട്രക്ടേഴ്‌സ് ആന്റ് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് മൂസ്സ പാരന്നേക്കാട് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഒ കെ ഉമ്മര്‍, ജില്ലാ സെക്രട്ടറി ഹനീഫ അലിസത്ത്, ഹരീഷ് കുമാര്‍, ദാസന്‍, ബംഗാളത്ത് കുഞ്ഞുട്ടി, രമേശ് വണ്ടൂര്‍ എന്നിവര്‍ സംസാരിച്ചു.
ഏറനാട് താലൂക്ക് ഭാരവാഹികളായി  ഷാജഹാന്‍ ബംഗാളത്ത് – പ്രസിഡന്റ്, സിദ്ധീഖ് സി – വൈസ് പ്രസിഡന്റ്, ഫാരിസ് പി -സെക്രട്ടറി, നിസാര്‍ ബാവ ബംഗാളത്ത് – ജോ. സെക്രട്ടറി, അബ്ദുല്‍ ബഷീര്‍ കെ ടി – ട്രഷറര്‍ എന്നവരെ തെരഞ്ഞടുത്തു
കൊണ്ടോട്ടി താലൂക്ക് ഭാരവാഹികളായി വീരാന്‍കുട്ടി നരിമുക്കില്‍ -പ്രസിഡന്റ്,സവാദ് ബി – വൈസ് പ്രസിഡന്റ്, അബ്ദുല്‍ ലത്തീഫ് കെ ടി – സെക്രട്ടറി, ഷംസു വലിയപറമ്പത്ത് – ജോ. സെക്രട്ടറി, സുഹൈല്‍ ബി ( ട്രഷര്‍) എന്നിവരെ തെരഞ്ഞെടുത്തു. ജില്ലാ കമ്മിറ്റി എക്‌സിക്യൂട്ടീവ് മെമ്പര്‍മാരായി അബ്ദുല്‍ ലത്തീഫ് കണക്കര്‍തൊടി, ജാസര്‍ അറാഫത്ത് , സക്കീര്‍ ഹുസൈന്‍ എന്നിവരെയും തെരഞ്ഞെടുത്തു.

Share this post: