Main News
ഡൽഹിയിൽ സ്ത്രീകൾക്ക് ഇനി മുതൽ സൗജന്യ യാത്ര

ഡൽഹി: സ്ത്രീകള്‍ക്ക് സൗജന്യ യാത്രാസംവിധാനമൊരുക്കി ഡല്‍ഹിയിലെ ആം ആദ്മി സര്‍ക്കാര്‍. ഡല്‍ഹിയിലെ പൊതുഗതാഗത സംവിധാനങ്ങളില്‍ ഇനി മുതല്‍ സ്ത്രീകള്‍ക്ക് സൗജന്യമായി യാത്ര ചെയ്യാമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ വ്യക്തമാക്കി. ബസുകളിലും മെട്രോ ട്രെയിനുകളിലുമെല്ലാം ഇനി മുതല്‍ സ്ത്രീകള്‍ക്ക് യാത്രാസൗജന്യമായിരിക്കും. ഈ പദ്ധതിയിലൂടെ ഡല്‍ഹി സര്‍ക്കാരിന് 700 കോടി രൂപയുടെ ബാധ്യത വരുമെന്നും കെജരിവാള്‍ പറഞ്ഞു. മൂന്ന് മാസത്തിനുള്ളില്‍ പദ്ധതി നടപ്പിലാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കെജരിവാള്‍ വ്യക്തമാക്കി.

Share this post: