Main News
തവനൂരിൽ പി.വിഅൻവറിന്റെ പര്യടനം

25/03/2019

എടപ്പാള്‍: നിളാനദിക്കരയിലെ ജനങ്ങളുടെ ആവേശോജ്ജ്വല സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി പൊന്നാനി മണ്ഡലം എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി പി വി അൻവർ തവനൂര്‍ മണ്ഡലത്തില്‍ പര്യടനം നടത്തി. വൈകീട്ട് മൂന്ന് മണിയോടെ ആലത്തൂരിൽ ആരംഭിച്ച പര്യടനം കൂട്ടായി , മംഗലം , കാവിലക്കാട് ചമ്രവട്ടം , പോത്തന്നൂർ ,പെരുപറമ്പ് , മൂർച്ചിറ ,മറവഞ്ചേരി , മൂവ്വാങ്കര , തൃക്കാണപുരം, വെള്ളറമ്പ് , വട്ടകുളം
നടുവട്ടം പ്രദേശങ്ങളിലെ സ്വീകരണത്തിനുശേഷം പുലിക്കാട് സമാപിച്ചു. നൂറ് കണക്കിന് ജനങ്ങളാണ് വഴിയോരങ്ങളിൽ സ്ഥാനാർഥിയെ ഒരു നോക്ക് നേരിൽ കാണാൻ കാത്തിരുന്നത്. കര്‍ഷക തൊഴിലാളി സ്ത്രീകളുടെയും കുട്ടികളുടെയും മുതിര്‍ന്നവരുടെയും വന്‍ ജനക്കൂട്ടം എല്ലാ സ്വീകരണ കേന്ദ്രങ്ങളിലും നിറഞ്ഞുനിന്നു. ചെറുകരിമരുന്ന് പ്രയോഗത്തിന്റെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെയാണ് സ്വീകരണ കേന്ദ്രങ്ങളിലേക്ക് സ്ഥാനാര്‍ഥിയെ ആനയിച്ചത്. ചുട്ടുപൊള്ളുന്ന വെയിലിനെ വകവയ്ക്കാതെ സ്വീകരണ കേന്ദ്രങ്ങളില്‍ നേരത്തെതന്നെ വയോവൃദ്ധരടക്കം സ്ഥാനം പിടിച്ചു. സ്വീകരണ കേന്ദ്രങ്ങളില്‍ പിവി അൻവറിനോടെപ്പം ഇടതുമുന്നണി നേതാക്കളായ കൂട്ടായി ബഷീര്‍, പി ജ്യോതിഭാസ്, എം പി ഫൈസൽ, പി മുനീർ,ഉദയന്‍,എ ശിവദാസൻ എന്നിവരുമുണ്ടായിരുന്നു.

Share this post: