24-Jun-2017
മലപ്പുറം : താഴെക്കോട് ഗ്രാമപഞ്ചായത്തില്‍ ഊര്‍ജിത ഡെങ്കിപ്രതിരോധ പരിപാടിയുടെ ഭാഗമായി പ്രസിഡന്റ് ചെയര്‍മാനായും സെക്രട്ടറി കണ്‍വീനറായും പഞ്ചായത്ത് തല സബ് കമ്മിറ്റി രൂപീകരിച്ചു.കമ്മിറ്റിയില്‍ വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്മാര്,പഞ്ചായത്ത് മെമ്പര്‍മാരായ ശ്രീ.ഹംസ,ശ്രീ.മൊയ്തുപ്പു, വിവിധ നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ എന്നിവര്‍ അംഗങ്ങളാണ്.സബ് കമ്മിറ്റി യോഗം ചേര്‍ന്ന് ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തു.പ്രതിരോധ മരുന്നുകള്‍ നല്‍കുന്നതിന് പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലും സൗജന്യ ഹോമിയോ മെഡിക്കല്‍ ക്യാമ്പുകള്‍ 22-06-2017 തീയ്യതി മുതല്‍ നടത്തുന്നതാണ്.പ്രൈമറി ഹെല്‍ത്ത് സെന്ററിന്റെ നേത്യത്വത്തില്‍ എല്ലാ വാര്‍ഡുകളിലും സ്കൂളുകളിലും അംഗനവാടികളിലും ബോധവല്‍ക്കരണ ക്ളാസുകള്‍ നടത്തി വരുന്നു. പ്രതിരോധ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ലഘുലേഖകള്‍ എല്ലാ വാര്‍ഡുകളിലും വിതരണം ചെയ്യുന്നതിന് സന്നദ്ധ പ്രവര്‍ത്തകരെ ചുമതലപ്പെടുത്തി . കൊതുക് ശല്യം രൂക്ഷമായ പ്രദേശങ്ങളില്‍ ഫോഗിംങ് നടത്തി വരുന്നു.ഡെങ്കിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി എല്ലാ ജനങ്ങളും സഹകരിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അഭ്യര്‍ത്ഥിച്ചു.