Main News
തിയേറ്റർ പീഡനം;മൊയ്തീൻ കുട്ടിക്കും അമ്മക്കും എസ്ഐക്കുമെതിരെ പോക്‌സോ പ്രകാരം കേസ്

13/05/2018

മലപ്പുറം: എടപ്പാള്‍ തിയേറ്റര്‍ പീഡനക്കേസില്‍ അറസ്റ്റിലായ പ്രതികള്‍ കുറ്റം സമ്മതിച്ചു.
കുട്ടിയെ തിയേറ്ററിലെത്തിച്ചത് പീഡിപ്പിക്കാനുള്ള ഉദ്ദേശത്തില്‍ തന്നെയാണെന്ന് പ്രതികള്‍ പൊലീസിനോട് സമ്മതിച്ചു. ഇവര്‍ക്കെതിരെ പോക്‌സോ നിയമത്തിലെ വകുപ്പ് 17 പ്രകാരം കേസെടുക്കാന്‍ ഡിജിപി മലപ്പുറം എസ്പിക്ക് നിര്‍ദ്ദേശം നല്‍കി.പാലക്കാട് തൃത്താല കാങ്കുന്നത്ത് മൊയ്തീന്‍ കുട്ടി, ബാലികയുടെ അമ്മ, കേസ് രജിസ്റ്റര്‍ ചെയ്യാന്‍ മടികാണിച്ച ചങ്ങരംകുളം എസ്.ഐ കെ.ജി ബേബി എന്നിവർക്കെതിരെയാണ് പോക്‌സോ പ്രകാരം കേസെടുക്കുക.

Share this post: