തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയില്‍ നടന്നുവന്ന മോദിഫെസ്റ്റ്‌ സമാപിച്ചു

തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയില്‍ നടന്നുവന്ന മോദിഫെസ്റ്റ്‌ സമാപിച്ചു

18-Jun-2017
കേന്ദ്ര ഗവണ്‍മെന്റിന്റെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച്‌ മൂന്നു ദിവസമായി തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയില്‍ നടന്നുവന്ന മോദിഫെസ്റ്റ്‌ പരിപാടി സമാപിച്ചു. കേന്ദ്ര ഗവണ്‍മെന്റിന്റെ കഴിഞ്ഞ മൂന്നു വര്‍ഷത്തെ നേട്ടങ്ങള്‍ വ്യക്തമാക്കുന്ന പ്രദര്‍ശനം, പൗരന്‍മാര്‍ക്ക്‌ തങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പ്രധാനമന്ത്രിയെ അറിയിക്കാനുള്ള ജന്‍ കി ബാത്‌, ഇന്‍ഫര്‍മേഷന്‍ കിയോസ്‌ക്കുകള്‍, ക്വിസ്‌ മത്സരം, പ്രധാനമന്ത്രിയുമായി സെല്‍ഫി, വിവിധ വിഷയങ്ങളില്‍ വിദഗ്‌ധര്‍ നയിക്കുന്ന മാര്‍ഗനിര്‍ദ്ദേശ ക്ലാസുകള്‍, മൊബൈല്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ്‌ചെയ്യാനുള്ള അവസരം, നറുക്കെടുപ്പ്‌ എന്നിവയെല്ലാം മേളയില്‍ ഒരുക്കിയിരുന്നു. കേന്ദ്ര ഗവണ്‍മെന്റിന്റെ വിവിധ ക്ഷേമ പദ്ധതികളെക്കുറിച്ച്‌ പൊതുജനങ്ങള്‍ക്ക്‌ അറിവ്‌ പകരാന്‍ വളന്റിയര്‍മാരുടെ സേവനം ഫെസ്റ്റില്‍ ലഭ്യമാക്കിയിരുന്നു. ഈ മാസം 23 മുതല്‍ 25 വരെ കൊല്ലത്തുവെച്ചും മോദി ഫെസ്റ്റ്‌ നടക്കും.


ജില്ലാ കലക്‌ടറുടെ താലൂക്ക്‌തല ജനസമ്പര്‍ക്ക പരിപാടി ആഗസ്‌റ്റില്‍

ഉപതെരഞ്ഞെടുപ്പ്‌ ഫലം

പി.കെ കുഞ്ഞാലിക്കുട്ടി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

മലബാര്‍ ക്രാഫ്‌റ്റ്‌ മേള തിരിച്ചു വരുന്നു

ജില്ലാ കലക്ടറുടെ വസതിയില്‍ ബയോ ഗ്യാസ് പ്ലാന്റ് സ്ഥാപിച്ചു

ഗ്രീന്‍ പ്രോട്ടോകോള്‍: സ്ഥാപനങ്ങളേയും സംഘടനകളേയും ആദരിച്ചു

കൈപുസ്‌തക പ്രകാശനം

മത്സ്യത്തൊഴിലാളികള്‍ക്ക്‌ പലിശ രഹിത വായ്‌പ നല്‍കും -മന്ത്രി മേഴ്‌സിക്കുട്ടിയമ്മ

ബാല സംരക്ഷണ പ്രവർത്തനങ്ങളിൽ ജന പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും പങ്ക് ; ഏകദിന ശിൽപ്പശാല

ജനകീയ കൂട്ടായ്‌മയില്‍ മലപ്പുറത്ത്‌ ശുചീകരണം