Top Stories
തിരൂരങ്ങാടിയിൽ അട്ടിമറി വിജയം നേടുമെന്ന് സിപിഐ
April 22, 2021

22/04/2020
മലപ്പുറം: ജില്ലയിൽ സിപിഐ സ്ഥാനാർത്ഥി മത്സരിച്ച തിരൂരങ്ങാടി നിയമസഭാ മണ്ഡലത്തിൽ അട്ടിമറി വിജയം നേടാനാകുമെന്ന് സിപിഐ വിലയിരുത്തൽ. നിയാസ് പുളിക്കലകത്തിൻ്റെ സ്ഥാനാർത്ഥിത്വവും സംസ്ഥാന സർക്കാർ ഭരണനേട്ടങ്ങളും ഗുണം ചെയ്യുമെന്നാണ് പാർട്ടി കരുതുന്നത്. മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദായിരുന്നു ഇവിടെ യുഡിഎഫ് സ്ഥാനാർത്ഥി.

നിയമസഭാ തിരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് കഴിഞ്ഞ തവണ ലഭിച്ച ചില സീറ്റുകൾ നഷ്ടപ്പെട്ടേക്കുമെന്നും സിപിഐ കരുതുന്നു. ഇത്തവണ ഉറപ്പ് 17 സീറ്റുകളാണെന്നാണ് പാര്‍ട്ടി കണക്കുകൂട്ടുന്നത്. എല്‍ഡിഎഫ് സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരുമെന്നും യോഗം വിലയിരുത്തി.

Share this post: