education
തിരൂരങ്ങാടി യത്തീംഖാന പ്ലാറ്റിനം ജൂബിലി ആഘോഷം ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും


തിരൂരങ്ങാടി: തിരൂരങ്ങാടി യതീംഖാന പ്ലാറ്റിനം ജൂബിലി ആഘോഷവും പി.എസ്.എം.ഒ.കോളേജ് ഗോള്‍ഡന്‍ ജൂബിലി ആഘോഷവും ഇന്ന വൈകിട്ട് 6.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കുവൈത്ത് അംബാസഡര്‍ ഫഹദ് അഹമ്മദ് അല്‍ അവാദി ചടങ്ങില്‍ വിശിഷ്ടാതിഥിയാകും. മന്ത്രി ഡോ. കെ.ടി ജലീല്‍, എം.പിമാരായ പി.കെ കുഞ്ഞാലിക്കുട്ടി, ഡോ. ശശി തരൂര്‍, ഇ.ടി മുഹമ്മദ് ബഷീര്‍, പി.വി അബ്ദുല്‍ വഹാബ് എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും. പരിപാടിയുടെ ഭാഗമായി രാവിലെ 10 മണിക്ക് യതീംഖാനയിലെ പൂര്‍വ വിദ്യാര്‍ഥികളുടെ കുടുംബ സംഗമം നടക്കും. ഓര്‍ഫനേജ് ഓര്‍മ്മ എന്ന പേരിലുള്ള ഈ സമ്മേളനം അഖിലേന്ത്യ മുസ്്ലിം മജ്ലിസെ മുശാവറയുടെ പ്രസിഡന്റും പ്രമുഖ ചിന്തകനുമായ ഡോ. നവേദ് ഹാമിദ് (ദല്‍ഹി) ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് രണ്ടു മണിക്ക് നടക്കുന്ന ചരിത്ര സമ്മേളനം കേരള മുസ്ലിംങ്ങള്‍ പിന്നിട്ട നാള്‍വഴികള്‍ ചര്‍ച്ച ചെയ്യും. ഈജിപ്ത് അംബാസഡര്‍ ഹാതിം അല്‍ സയ്യിദ് തഗ്ദീല്‍ ചരിത്ര സമ്മേളനം ഉദ്ഘാടനം ചെയ്യും.നാളെ (ഫെബ്രുവരി 18) രാവിലെ 10 മണിക്ക് യതീംഖാനയുടെ കീഴിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍ നടക്കും. മഞ്ഞളാംകുഴി അലി എം.എല്‍.എ. ഉദ്ഘാടനം ചെയ്യും.കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. മുഹമ്മദ് ബഷീര്‍ മുഖ്യാതിഥിയായിരിക്കും.ഉച്ചക്ക് രണ്ടുമണിക്ക് നടക്കുന്ന സൗഹൃദ സദസ്സ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഇന്ത്യയിലെ ജോര്‍ദ്ദാന്‍ അംബാസഡര്‍ ഹസ്സന്‍ മഹ്മൂദ് മുഹമ്മദ് അല്‍ ജവര്‍നാഹ് വിശിഷ്ടാതിഥിയായി പങ്കെടുക്കും. 6.30 ന് ഗ്രാന്റ് മാസ്റ്റര്‍ ഡോ. ജി.എസ് പ്രദീപിന്റെ മെഗാ ക്വിസ് ‘ബ്രെയിന്‍ ബാറ്റില്‍’ നടക്കും. സമീപ പ്രദേശങ്ങളിലെ ഹയര്‍ സെക്കന്ററി, കോളജ് വിദ്യാര്‍ഥികള്‍ ഇതില്‍ പങ്കെടുക്കും. ഉപരാഷട്രപതി വെങ്കയ്യനായിഡു എത്തി.കോഴിക്കോട് ജില്ലയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കാനായി ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ വിമാനമിറങ്ങി. വൈകിട്ട് 6.04 നാണ് അദ്ദേഹം വിമാനം ഇറങ്ങിയത്. തുടര്‍ന്ന് രാമനാട്ടുകര കടവ് റിസോര്‍ട്ടിലേക്ക് പോയി. നാളെ (ഫെബ്രുവരി 17) കോഴിക്കോട് ജില്ലയിലെ വിവിധ പരിപാടികളില്‍ അദ്ദേഹം പങ്കെടുക്കും. നാളെ (ഫെബ്രുവരി 17) ഉച്ചക്ക് ഒരു മണിക്ക് അദ്ദേഹം കരിപ്പൂര്‍ വഴി തിരിച്ചു പോകും.കോഴിക്കോട് എയര്‍പോര്‍ട്ടില്‍ അദ്ദേഹത്തെ സ്വീകരിക്കുന്നതിനായി മന്ത്രി കെ.ടി.ജലീല്‍, ഡി.ജി.പി രാജേഷ് ദിവാന്‍, സെക്യൂരിറ്റി വിംഗ് ഐ.ജി ലക്ഷ്മണാ,ജില്ലാ കല്കടര്‍ അമിത് മീണ, തൃശുര്‍ റേഞ്ച് ഐ.ജി.എംആര്‍.അജിത് കുമാര്‍ ,ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്റ, പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.മിഥുന സബ് കലക്ടര്‍ അരുണ്‍ കെ. വിജയന്‍, ഡപ്യുട്ടി കലക്ടര്‍ സി.അബ്ദുല്‍ റഷീദ്,ഡി.വൈ.എസ്.പി.മാരായി ജലീല്‍ തോട്ടത്തില്‍,ഉല്ലാസ്, ആര്‍.ഡി.ഒ മോബി.ജെ, തഹസില്‍ദാര്‍ കെ.ജയകുമാര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. വൈസ് പ്രസിഡന്റിനൊപ്പം നാവിക സേനയുടെ പ്രത്യേക വിമാനത്തിലാണ് തദ്ദേശ സ്വയം ഭരണവകുപ്പ് മന്ത്രി കെ.ടി.ജലീലും എത്തിയത്. റവന്യൂ ദിനാഘോഷം: റവന്യൂ ജീവനക്കാരുടെ കുടുംബ സംഗമം 18 ന് റവന്യൂ ദിനാഘോഷത്തിന്റെ ഭാഗമായി നാളെ (ഫെബ്രുവരി 18) കലക്‌ട്രേറ്റ് മൈതാനിയില്‍ ജില്ലയിലെ റവന്യൂ ജീവനക്കാരുടെ കുടുംബ സംഗമം നടക്കും. രാവിലെ 10 റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യു. പി.ഉബൈദുള്ള എം.എല്‍.എ.മുഖ്യതിഥിയാവും.രാവിലെ 11 മണിമുതല്‍ ജീവനക്കാരുടെ കുടുംബാംഗങ്ങളുടെ കലാപരിപാടികള്‍ നടക്കും.നാടകം,ന്യത്ത ന്യത്യങ്ങള്‍, എന്നിവ ഉണ്ടാവും.വൈകിട്ട് ആറുമണിക്ക് ഗസല്‍ സന്ധ്യയും നടക്കു

Share this post: