Main News
തിരൂരിൽ ഒരു സിപിഐഎം പ്രവർത്തകന് കൂടി വെട്ടേറ്റു

10/05/2018

തിരൂർ :തിരൂരിൽ ഒരു സി.പി.ഐ.എം പ്രവർത്തകന് കൂടി വെട്ടേറ്റു. സി.പി.എം പ്രവര്‍ത്തകനായ അരയന്‍ കടപ്പുറം കുറിയന്റെ പുരക്കല്‍ ഇസ്മായിലിനാണ്( 39) വെട്ടേറ്റത്.

ഇന്ന് രാവിലെ 9.30 കൂട്ടായി പള്ളിക്കുളത്തിന് സമീപം വെച്ചാണ് വെട്ടേറ്റത്.
ഇരുകാലുകള്‍ക്കും തലക്കും ഗുരുതരമായി പരിക്കേറ്റ ഇസ്മായിലിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി പറവണ്ണയില്‍ രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ക്ക് വേട്ടേറ്റിരുന്നു

അക്രമണത്തിന് പിന്നിൽ ലീഗാണെന്ന് സിപിഐ എം ആരോപിച്ചു

Share this post: