Main News
തിരൂരിൽ രണ്ട് സി.പി.ഐ.എം പ്രവർത്തരെ വെട്ടി പരിക്കേൽപ്പിച്ചു; ലീഗുകാരെന്ന് സി.പി.ഐ.എം

10/05/2018

തിരൂർ:വെട്ടം പറവണ്ണയില്‍ രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. പുളിങ്ങോട് ഹനീഫയുടെ മകന്‍ അഫ്സാര്‍(22) ഉണ്യായപ്പന്റെ പുരക്കല്‍ ലത്തീഫിന്റെ മകന്‍ സൗഫീര്‍ (25)എന്നിവര്‍ക്കാണ് വെട്ടേറ്റത്. ആക്രമണത്തിന് പിന്നില്‍ മുസ്ലിം ലീഗാണെന്ന് സി.പി.ഐ.എം ആരോപിച്ചു.

രാത്രി പത്തോടെ പറവണ്ണബീച്ചില്‍ ഇരിക്കുന്നവരെ ക്രിമിനൽ സംഘം അക്രമിക്കുകയായിരുന്നു. ഗുരുതരമായി പരികേറ്റ ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Share this post: