Main News
തീയേറ്ററിലെ ബാലിക പീഡനം;എസ്.ഐയെ സസ്‌പെന്‍ഡ് ചെയ്തു

12/05/2018

മലപ്പുറം: സിനിമാ തീയേറ്ററില്‍ ബാലിക പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ പരാതിയുണ്ടായിട്ടും കേസെടുക്കാതിരുന്ന എസ്.ഐയെ സസ്‌പെന്‍ഡ് ചെയ്തു. ചങ്ങരം കുളം എസ്.ഐ കെ.ജി ബേബിയെയാണ് എസ്.പിയുടെ റിപ്പോര്‍ട്ട് പ്രകാരം സസ്‌പെന്‍ഡ് ചെയ്തത്. സംഭവത്തില്‍ അന്വേഷണം നടത്തുന്നതില്‍ പൊലീസ് വീഴ്ചവരുത്തിയെന്ന് എസ്.പി നേരത്തേ സ്ഥിരീകരിച്ചിരുന്നു.

ബാലികയെ സിനിമ തിയേറ്ററില്‍ വെച്ച് ലൈംഗികമായി ഉപദ്രവിച്ച സംഭവത്തില്‍ പ്രതിയെ പോലീസ് ഇന്ന് കസ്റ്റഡിയില്‍ എടുത്തു. തൃത്താല സ്വദേശി മൊയ്തീന്‍ കുട്ടിയെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഷൊര്‍ണൂര്‍ ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. തിയേറ്ററില്‍ നിന്നുള്ള ഞെട്ടിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരാണ് പൊലീസിന് കൈമാറിയത്. എന്നാല്‍ പൊലീസ് കേസെടുത്തിരുന്നില്ല. ഇതേത്തുടര്‍ന്ന് ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് കൈമാറുകയായിരുന്നു. ഇതോടെയാണ് പൊലസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

അതേ സമയം പെൺകുട്ടിയുടെ കൂടെയുണ്ടായിരുന്ന സ്ത്രീ ബാലികയുടെ അമ്മയാണെന്ന് പോലീസ് സ്ഥിതീകരിച്ചു. ഇവരും പോലീസ് കസ്റ്റഡിയിലാണ്

Share this post: