Exclusive News
തൃത്താലയില്‍ നാളെ യു ഡി എഫ് ഹര്‍ത്താല്‍

10/01/2018
പാലക്കാട്: തൃത്താല മണ്ഡലത്തില്‍ നാളെ ഹര്‍ത്താലിന് യുഡിഎഫ് ആഹ്വാനം ചെയ്തു. വിടി ബല്‍റാം എംഎല്‍എയ്ക്ക് നേര്‍ക്ക് സിപിഐഎമ്മിന്റെ നേതൃത്വത്തില്‍ നടത്തിയ കൈയേറ്റത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താലെന്ന് യുഡിഎഫ് നേതൃത്വം അറിയിച്ചു. രാവിലെ തൃത്താല കൂറ്റനാട്ടായിരുന്നു വിടി ബല്‍റാമിന് നേര്‍ക്ക് ആക്രമണം നടന്നത്. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍.

Share this post: