തിരുവനന്തപുരം : രാജ്യത്ത് നിലവിലുള്ള 44 തൊഴില്‍ നിയമങ്ങളെ 4 ലേബര്‍ കോഡുകളാക്കി മാറ്റുന്നതിനുള്ള നിര്‍ദ്ദേശം തൊഴിലാളികള്‍ക്ക് തൊഴില്‍സുരക്ഷിതത്വം, വേതന സുരക്ഷിതത്വം, സാമൂഹ്യസുരക്ഷിതത്വംഎന്നിവഉറപ്പു വരുത്താന്‍ വേണ്ടിയാണെന്ന്കേന്ദ്ര ഗവണ്മെന്റിന്റെ മുഖ്യലേബര് കമ്മീഷണര്‍ ശ്രീ. അനില്‍കുമാര്‍ നായക് പറഞ്ഞു. നിലവിലുള്ളതൊഴില് നിയമങ്ങളെ ലളിതവും യുക്തിസഹവുമായ കോഡുകളാക്കി ക്രോഡീകരിക്കുന്നത്, മാറിവരുന്ന യാഥാര്‍ത്ഥ്യങ്ങള്‍ക്കനുസൃതമായ നിയന്ത്രണ ചട്ടക്കൂടുകളുമായി പൊരുത്തപ്പെടാന്‍ വേണ്ടിയാണെന്നും അദ്ദേഹംവ്യക്തമാക്കി. സംസ്ഥാനത്തെ തൊഴില്‍ ഉടമകളും തൊഴിലാളി യൂണിയന് നേതാക്കളുമായി കൊച്ചിയില്‍ നടത്തിയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു മുഖ്യലേബര് കമ്മീഷണര്‍.
നാല്പ്പതില് താഴെതൊഴിലാളികള് പണിയെടുക്കുന്ന നിര്‍മ്മാണ യൂണിറ്റുകള്ക്കായുള്ളസ്മോള് ഫാക്ടറി ബില്‍ പോലുള്ള നിര്‍ദ്ദിഷ്ട നിയമങ്ങള്‍, നിലവിലുള്ള തൊഴില്‍ നിയമങ്ങള്‍ വഴി തൊഴിലാളികള്‍ക്ക് ലഭിക്കുന്ന സംരക്ഷണത്തില്വെള്ളംചേര്ക്കാതെതന്നെ, 44 തൊഴില്‍ നിയമങ്ങളുടെ സങ്കീര്‍ണ്ണതകളില്‍ നിന്ന്തൊഴിലുടമയെസഹായിക്കാന് വേണ്ടിയാണെന്ന് ശ്രീ. അനില്കുമാര്നായക് ചൂണ്ടിക്കാട്ടി. തന്റെകീഴില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്ര വ്യവസായ ബന്ധ സംവിധാനം (സി.ഐ.ആര്.എം.) വ്യവസായ തര്‍ക്കങ്ങള്‍ ബന്ധപ്പെട്ട കക്ഷികള്‍ക്ക് തൃപ്തികരമായ വിധത്തില്‍ പരിഹരിച്ചു വരികയാണെന്ന് അദ്ദേഹം പറഞ്ഞു. തൊഴില്‍ നിയമങ്ങള്‍ കൃത്യമായി പാലിക്കുന്നവെന്ന്സുതാര്യതയോടെഉറപ്പുവരുത്തുന്നതില് ശ്രംസുവിധ പോര്ട്ടല്വലിയ പങ്ക് വഹിക്കുന്നതായി ശ്രീ. നായക് പറഞ്ഞു. നേരത്തെ 8 റിട്ടേണുകള്‍ സമര്‍പ്പിക്കേണ്ട സ്ഥാനത്ത് ഇപ്പോള്‍ ഈ പോര്ട്ടല്വഴിഒരെണ്ണംസമര്പ്പിച്ചാല്മതിയാകും. ഓണ്‍ലൈന്‍ റിട്ടേണ്‍ സമര്പ്പിക്കുന്നതില്വീഴ്ചവരുത്തുന്ന തൊഴില്‍ ഉടമകളെ പരിശോധനയ്ക്ക്വിധേയമാക്കും.
നിലവിലുള്ള നിയമങ്ങളായകരാര്തൊഴിലാളി നിയമം, നിര്‍മ്മാണ തൊഴിലാളി നിയമം, കുടിയേറ്റതൊഴിലാളി നിയമം, ഇ.എസ്.ഐ നിയമം, ഈ.പി.എഫ്. നിയമംഎന്നിവയ്ക്കായിഒരൊറ്റ ഓണ്‍ലൈന്‍ രജ്സ്ട്രേഷന്ഏര്പ്പെടുത്താനുള്ള നിര്‍ദ്ദേശവും പരിഗണനയിലാണെന്ന്മുഖ്യ ലേബര്‍ കമ്മീഷണര്‍ പറഞ്ഞു. അതുപോലെതന്നെ തന്റെ നേരിട്ടുള്ളമേല്നോട്ടത്തില് പരാതി പരിഹാരത്തിന് ഓണ്‍ലൈന്‍ രജിസ്ട്രേഷന്ഏര്പ്പെടുത്തിയിട്ടുണ്ടെ ന്നും അദ്ദേഹംഅറിയിച്ചു.
തൊഴില്‍ നിയമങ്ങളിലെ നിര്ദ്ദിഷ്ടഭേദഗതികള് സംബന്ധിച്ച തങ്ങളുടെകാഴ്ചപ്പാടുകളും, നിര്ദ്ദേശങ്ങളുംതൊഴില് ഉടമകളുടെയുംതൊഴിലാളിയൂണിയനുകളുടടെയും പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്ക് വച്ചു. മേഖലാലേബര് കമ്മീഷണര്‍ ശ്രീ. പി. കെ.ലൂക്കാസ്, കൊച്ചിയിലെ ഡപ്യൂട്ടിചീഫ്ലേബര് കമ്മീഷണര്‍ ശ്രീ. എസ്. ശേഖര്തുടങ്ങിയവരും സംബന്ധിച്ചു.