Main News
തൊഴില്‍ രജിസ്‌ട്രേഷന്‍ മേള

ജില്ലാ എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ പത്താംക്ലാസ് മുതല്‍ ബിരുദാനന്ത ബിരുദം, പ്രഫഷണല്‍ബിരുദം /ഡിപ്ലോമ /സര്‍ട്ടിഫിക്കറ്റ് മുതലായവ നേടിയ നാല്‍പ്പത് വയസ്സില്‍ താഴെയുള്ളവര്‍ക്ക് സ്വകാര്യ മേഖലയിലേക്ക് നിയമനം ലഭിക്കുന്നതിനു വേണ്ടിയുള്ള ഒറ്റത്തവണ രജിസ്‌ട്രേഷന്‍ തിരൂരങ്ങാടി എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ സെപ്റ്റംബര്‍ 13 ന് രാവിലെ 10 ന് നടക്കും. തിരൂരങ്ങാടി എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ച് പരിധിയിലുള്ളവര്‍ ക്ക് രജിസ്‌ട്രേഷനില്‍ പങ്കെടുക്കാം. ഉദ്യോഗാര്‍ഥികള്‍ ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുടെ കോപ്പിയും 250 രൂപയും നല്‍കി ഒറ്റത്തവണ ആജീവനാന്ത രജിസ്‌ട്രേഷന്‍ എടുക്കാവുന്നതാണ്. കൂടാതെ വിവിധ മേഖലകളിലുള്ള തൊഴില്‍ ദാതാക്കള്‍ക്കും ഒറ്റത്തവണ ദീര്‍ഘകാല രജിസ്‌ട്രേഷന്‍ ചെയ്യാം. ഫോണ്‍ : 04832 734 737.

Share this post: