ദാറുല്‍ ഹുദായും നെതര്‍ലാന്‍ഡ്‌സിലെ റോട്ടര്‍ഡാം ഇസ്‌ലാമിക്‌ സര്‍വകലാശാലയും തമ്മില്‍ അക്കാദമിക സഹകരണത്തിനു ധാരണ.

Share this post:

Follow by Email
Facebook
Google+
http://malappuramnews.com/main-news/%E0%B4%A6%E0%B4%BE%E0%B4%B1%E0%B5%81%E0%B4%B2%E0%B5%8D%E2%80%8D-%E0%B4%B9%E0%B5%81%E0%B4%A6%E0%B4%BE%E0%B4%AF%E0%B5%81%E0%B4%82-%E0%B4%A8%E0%B5%86%E0%B4%A4%E0%B4%B0%E0%B5%8D%E2%80%8D%E0%B4%B2%E0%B4%BE/">
Twitter

ദാറുല്‍ ഹുദായും നെതര്‍ലാന്‍ഡ്‌സിലെ റോട്ടര്‍ഡാം ഇസ്‌ലാമിക്‌ സര്‍വകലാശാലയും തമ്മില്‍ അക്കാദമിക സഹകരണത്തിനു ധാരണ.

റോട്ടര്‍ഡാം (നെതര്‍ലാന്‍ഡ്‌സ്‌): യൂറോപ്യന്‍ ഭൂഖണ്ഡത്തിലെ പ്രമുഖ ഇസ്‌ലാമിക്‌ സര്‍വകലാശാലയായ നെതര്‍ലാന്‍ഡ്‌സിലെ റോട്ടര്‍ഡാം ഇസ്‌ലാമിക്‌ യൂണിവേഴ്‌സിറ്റിയും ദാറുല്‍ ഹുദാ ഇസ്‌ലാമിക്‌ സര്‍വകലാശാലയും തമ്മില്‍ അക്കാദമിക സഹകരണത്തിന്‌ ധാരണ. റോട്ടര്‍ഡാം വാഴ്‌സിറ്റി വി.സി ഡോ. അഹ്‌മദ്‌ അക്‌ ഗുന്‍ദസും ദാറുല്‍ ഹുദാ വി.സി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വിയും തമ്മില്‍ നടന്ന ഔദ്യോഗിക കൂടിക്കാഴ്‌ചയിലാണ്‌ ഇതു സംബന്ധമായ ധാരണയായത്‌. അക്കാദമിക ധാരണ പ്രകാരം അധ്യാപക- വിദ്യാര്‍ത്ഥി കൈമാറ്റം, ഇസ്‌ലാമിക്‌ സ്റ്റഡീസിലെ ഗവേഷണം തുടങ്ങിയ മേഖലകളില്‍ ഇരുവാഴ്‌സിറ്റികളും തമ്മില്‍ സഹകരിച്ചു പ്രവര്‍ത്തിക്കും. ഇസ്‌ലാമിക്‌ സര്‍വകലാശാലകളുടെ അന്തര്‍ദേശീയ കൂട്ടായ്‌മകളായ ഫെഡറേഷന്‍ ഓഫ്‌ ദി യൂണിവേഴ്‌സിറ്റീസ്‌ ഓഫ്‌ ദി ഇസ്‌ലാമിക്‌ വേള്‍ഡ്‌, ലീഗ്‌ ഓഫ്‌ ഇസ്‌ലാമിക്‌ യൂണിവേഴ്‌സിറ്റീസ്‌ എന്നിവയില്‍ നേരത്തെ അംഗത്വമുള്ള ദാറുല്‍ ഹുദാ നിലവില്‍ ഇന്ത്യക്കകത്തും പുറത്തുമായി ഡസനിലധികം യൂണിവേഴ്‌സിറ്റികളുമായി അക്കാദമിക മേഖലയില്‍ സഹകരിക്കുന്നുണ്ട്‌. റോട്ടര്‍ഡാം യൂണിവേഴ്‌സിറ്റി അധികൃതരുമായി നടന്ന കൂടിക്കാഴ്‌ചയില്‍ ദാറുല്‍ ഹുദായെ പ്രതിനിധീകരിച്ച്‌ നെതര്‍ലാന്‍ഡ്‌സിലെ ലെയ്‌ഡന്‍ യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ ഡോ. മഹ്‌മൂദ്‌ ഹുദവി കൂരിയയും സംബന്ധിച്ചിരുന്നു.

Share this post:

ഹോമിയോ, ആയുര്‍വേദ മരുന്ന് ഉപയോഗിക്കുന്നവര്‍ക്കും എം ആര്‍ വാക്‌സിനേഷനെടുക്കാം

എം ആര്‍ വാക്‌സിനേഷന്‍: മലപ്പുറം ബാലി കേറാമലയല്ലെന്ന് ആരോഗ്യമന്ത്രി

മലപ്പുറം വാക്‌സിനേഷനൊപ്പം; ഇനി ഒരാഴ്ചമാത്രം. ഇല്ല മലപ്പുറം പിറകിലാവില്ല, ഇത് ജനങ്ങളുടെ വിജയം

വാക്‌സിനേഷന് എതിരെ വ്യാപകമായ കുപ്രചരണം നടക്കുന്നുവെന്ന് ഹൈക്കോടതി

മലപ്പുറം വാക്‌സിനേഷനൊപ്പം, ഇനി 8 നാള്‍ മാത്രം

മലപ്പുറത്തിന്റെ പെരുമ കളയരുത്. വാക്‌സിന്‍ കൊടുക്കണം

മലപ്പുറം വാക്‌സിനേഷനൊപ്പം ഇനി 9നാള്‍മാത്രം. ഇന്നലെ മാത്രം കുത്തിവെപ്പെടുത്തത് 22,000 കുട്ടികള്‍ക്ക്

എം ആര്‍ വാക്‌സിനേഷന്‍; ഇനി 10 നാള്‍മാത്രം. പിറകിലാവരുത് മലപ്പുറം, രോഗങ്ങളുടെ പിടിയിലും

പാസ്‌പോര്‍ട്ട് ഓഫിസ് അടച്ചു പൂട്ടുന്നതിനെതിരായ കുഞ്ഞാലിക്കുട്ടി നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി കൂടുതല്‍ വാദം കേള്‍ക്കും

ഗെയ്ല്‍ വാതക പൈപ് ലൈന്‍ വീട് നഷ്ടപ്പെടുന്നവര്‍ക്ക് പ്രത്യേക പാക്കേജ്: മന്ത്രി എ സി മൊയ്തീന്‍