Main News
ദേശീയപാതക്കായി ജില്ലയിൽ ഏറ്റെടുക്കുക 243 ഹെക്ടർ ഭൂമി

17/06/2018

മലപ്പുറം: ജില്ലയിൽ ദേശീയപാതാ വികസനത്തിനായി ഏറ്റെടുക്കുന്നത് 243.9 ഹെക്ടർ ഭൂമി. ജില്ലാ അതിർത്തികളായ ചങ്ങരംകുളത്തിനും കാക്കഞ്ചേരിക്കും ഇടയിലെ 76.6 കിലോമീറ്റർ റോഡിന് ഇരുവശവുമായാണ് ഭൂമി ഏറ്റെടുക്കുക. ഭൂമി തരം തിരിച്ചുള്ള വിക്ഞ്ജാപനം കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം പുറപ്പെടുവിച്ചിരുന്നു. ഇതനുസരിച്ചുള്ള സർവ്വെ 19 ന് തുടങ്ങും. ഭൂമി നഷ്ടമാവുന്നവർക്ക് ഉയർന്ന നഷ്ടപരിഹാരം നൽകുമെന്ന് കലക്ട്രേറ്റിൽ ചേർന്ന ജനപ്രതിനിധികളുടെ യോഗത്തിന് ശേഷം ജില്ലാ കലക്ടർ അമിത് മീണ പറഞ്ഞു.

Share this post: