Main News
ദേശീയപാത വികസനം; പോലീസ് അതിക്രമം അനുവദിക്കില്ലെന്ന് രമേശ് ചെന്നിത്തല

08/04/2018

ദേശീയപാതാവികസനത്തിന് ഭൂമി ഏറ്റെടുക്കാനുള്ള സര്‍വേക്കെതിരെ നടക്കുന്ന സമരത്തെ പോലീസിനെ ഉപയോഗിച്ച് നേരിടാന്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ദേശീയപാത സര്‍വേക്കെതിരെ നടന്ന സമരത്തിനിടെ സംഘര്‍ഷമുണ്ടായ തലപ്പാറയില്‍ സന്ദര്‍ശനം നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ധേഹം. സര്‍വേക്ക് മുന്‍പ് സര്‍വ കക്ഷി യോഗം വിളിക്കാമെന്ന വാഗ്ദാനം സര്‍ക്കാര്‍ ലംഘിച്ചു. സമരക്കാരെ തീവ്രവാദികളെന്ന് ആക്ഷേപിച്ച വിജയരാഘവനും ജി സുധാകരനും മാപ്പ് പറയണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Share this post: