Cinema
നടി ദിവ്യാഉണ്ണി വിവാഹിതയായി


ഹൂസ്റ്റണ്‍: ചലച്ചിത്രതാരം ദിവ്യാ ഉണ്ണി വീണ്ടും വിവാഹിതയായി. മുംബൈ മലയാളിയായ അരുണ്‍ കുമാര്‍ മണികണ്ഠനാണ് ദിവ്യയെ വിവാഹം ചെയ്തത്. അമേരിക്കയിലെ ഹൂസ്റ്റണിലുള്ള ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹചടങ്ങുകള്‍. എഞ്ചിനീയറായ അരുണ്‍ നാല് വര്‍ഷമായി ഹൂസ്റ്റണില്‍ താമസക്കാരനാണ്. അമേരിക്കന്‍ മലയാളിയായിരുന്നു ദിവ്യയുടെ ആദ്യഭര്‍ത്താവ്. ഇവര്‍ക്ക് രണ്ട് മക്കളുമുണ്ടായിരുന്നു. ആദ്യ ബന്ധം വേര്‍പെടുത്തിയ ശേഷമാണ് പുനര്‍വിവാഹം. വരന്റേയും വധുവിന്റേയും അടുത്ത ബന്ധുക്കള്‍ മാത്രമാണ് വിവാഹചടങ്ങില്‍ പങ്കെടുത്തത്.

Share this post: