Main News
നവമാധ്യമ ഹർത്താൽ; മലപ്പുറത്തും കോഴിക്കോടും ജയിലുകള്‍ ‘ഹൗസ് ഫുള്‍’

19/04/2018

മഞ്ചേരി:തിങ്കളാഴ്ച നടന്ന ആൾകൂട്ട ഹര്‍ത്താലില്‍ പങ്കെടുത്ത് അക്രമം നടത്തിയവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി അറസ്റ്റിലായവരെ പാര്‍പ്പിക്കാന്‍ മലപ്പുറം, കോഴിക്കോട് ജില്ലകളിലെ തടവറകള്‍ മതിയാകുന്നില്ല. സ്ഥല പരിമിധി മൂലം ഇന്ന് മുതല്‍ അറസ്റ്റിലായവരെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയക്കുകയാണ്.

പതിനായിരക്കണക്കിന് പേര്‍ക്കെതിരെ ഇതിനകം പൊലീസ് കേസ്സെടുത്തു കഴിഞ്ഞു.
അപ്രഖ്യാപിത ഹര്‍ത്താല്‍ ദിവസം പൊതുജനങ്ങളും പൊലീസുകാരുമെടുത്ത വീഡിയോ ചിത്രങ്ങളില്‍ നിന്നാണ് പ്രതികളെ കണ്ടെത്തുന്നതും അറസ്റ്റ് ചെയ്യുന്നതും. സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഇത്തരം ചിത്രങ്ങളും പൊലീസ് നിരീക്ഷിച്ചു വരികയാണ്.
മലപ്പുറം ജില്ലയിലെ ഏക സ്‌പെഷ്യല്‍ ജയിലായ മഞ്ചേരി സബ് ജയിലില്‍ 27 തടവുകാരെ പാര്‍പ്പിക്കുവാനുള്ള സൗകര്യമാണുള്ളത്. എന്നാല്‍ ഇവിടെ മൂന്ന് വനിതാ തടവുകാരടക്കം 102 പേരെയാണ് പാര്‍പ്പിച്ചിരിക്കുന്നത്. ജില്ലയിലെ ഇതര ജയിലുകളായ പെരിന്തല്‍മണ്ണ, തിരൂര്‍, പൊന്നാനി സബ് ജയിലുകളിലെയും സ്ഥിതി വെത്യസ്ഥമല്ല.

ഏറെ തടവുകാരെ ഉള്‍ക്കൊള്ളാവുന്ന കോഴിക്കോട് ജില്ലാ ജയിലും നിറഞ്ഞു കഴിഞ്ഞു. കോഴിക്കോട് സ്‌പെഷ്യല്‍ സബ് ജയില്‍, വടകര, കൊയിലാണ്ടി സബ് ജയിലുകള്‍ എന്നിവയും തടവുകാരെ ഇനി ഉള്‍ക്കൊള്ളാനാവാത്ത അവസ്ഥയിലാണ്.

Share this post: