Malappuram Bus Stand Inauguration by Thomass Issac
മലപ്പുറം : നവീകരിച്ച മലപ്പുറം ഇ. അഹമ്മദ് സ്മാരക മുന്‍സിപ്പല്‍ ബസ് സ്റ്റാന്‍ഡ് പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുത്തു. ധനമന്ത്രി ഡോ. ടി.എം തോമസ് ഐസക് സ്റ്റാന്‍ഡിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. പി. ഉബൈദുള്ള എം.എല്‍.എ അധ്യക്ഷത വഹിച്ചു. പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യാതിഥിയായി. നഗരസഭാ ചെയര്പേഴ്സന് സി.എച്ച്. ജമീല, വൈസ് ചെയര്മാന് പെരുമ്പള്ളി സെയ്ത് എന്നിവര്‍ പങ്കെടുത്തു. 58 ലക്ഷം മുടക്കിയാണ് നവീകരണം നടത്തിയത്. ബസ് നിര്‍ത്തിയിടാന്‍ പ്രത്യേക ട്രാക്കുകള്‍ വരയ്ച്ചിട്ടുണ്ട്. സ്റ്റാന്‍ഡിന്റെ ഉള്‍ഭാഗം കോണ്‍ക്രീറ്റ് ചെയ്തു. കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഭക്ഷണശാല ഉടന്‍ തുടങ്ങും. നാട്ടുകാരുടെയും ബസ് തൊഴിലാളി സംഘടനകളുടെയും ഉടമസ്ഥരുടെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു സ്റ്റാന്‍ഡ് നവീകരണം.