Top Stories
നാടിന്റെ വികസനം തൊഴില്‍ അവസരം സൃഷ്ടിക്കുന്നതിലൂടെ : മുഖ്യമന്ത്രി
July 08, 2016

07-July-2016

തിരുവനന്തപുരം : നാടിന്റെ യഥാര്‍ത്ഥവികസനം കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലൂടെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന യുവജന കമ്മീഷന്‍ ആരംഭിച്ച ജോബ് പോര്‍ട്ടലിന്റെ ഉദ്ഘാടനം തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. തൊഴിലില്ലായ്മ യുവാക്കളെ നിരാശയിലാക്കുന്നു. ഇത്തരക്കാര്‍ തെറ്റായ വഴിയിലേയ്ക്ക് പോകുമെന്നും അത് നാടിനാപത്താണെന്നും അദ്ദേഹം പറഞ്ഞു. മദ്യത്തിനും മയക്കുമരുന്നിനും എതിരായ ബോധവത്കര പരിപാടികള്‍ സംഘടിപ്പിച്ചുകൊണ്ട് യുവാക്കള്‍ മുന്നോട്ട് വരണം. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് തൊഴിലന്വേഷകരെയും തൊഴില്‍ ദാതാക്കളെയും ഒരേ വേദിയിലെത്തിക്കുന്ന യുവജന കമ്മീഷന്റെ പുതിയ സംരംഭം അഭ്യസ്തവിദ്യരായ തൊഴിലന്വേഷകര്‍ക്ക് ഉപകാരപ്രദമായിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍.വി.രാജേഷ് അധ്യക്ഷനായിരുന്നു. കെല്‍ട്രാണുമായി സഹകരിച്ചാണ് യുവജന കമ്മീഷന്‍ ജോബ് പോര്‍ട്ടല്‍ ആരംഭിച്ചത്.

Share this post: