Main News
നാളെ ബസ്സുകൾ നിരത്തിലിറങ്ങിയാൽ കത്തിക്കുമെന്ന് എം. ഗീതാനന്ദൻ

08/04/2018

ദളിത് സംഘടനകൾ നാളെ ആഹ്വാനം ചെയ്ത സംസ്ഥാന ഹർത്താലിൽബസുകള്‍ നിരത്തിലിറക്കിയാല്‍ കത്തിക്കേണ്ടിവരുമെന്നു ഗോത്രമഹാ സഭ കോര്‍ഡിനേറ്റര്‍ എം. ഗീതാനന്ദന്‍. ഇത്തനം സാഹചര്യങ്ങളിലേയ്ക്കു കാര്യങ്ങള്‍ കൊണ്ട് എത്തിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഹര്‍ത്താലിനെ പരാജയപ്പെടുത്തുമെന്ന ബസുടമകളുടെ പ്രസ്താവന ജനങ്ങള്‍ തള്ളിക്കളയും. രാഷ്ട്രീയ പാര്‍ട്ടികള്‍ ഹര്‍ത്താല്‍ പ്രഖ്യാപിക്കുമ്പോള്‍ ഇത്തരം പ്രതികരണങ്ങള്‍ ബസുടമകള്‍ നടത്താറില്ല. ദളിത് സംഘടനകളുടെ ശക്തിയെ വെല്ലുവിളിക്കുന്നത് ആര്‍ക്കും ഗുണകരമല്ലെന്നും അദ്ദേഹം പറഞ്ഞു.

ദളിത് സംഘടനകള്‍ നടത്തിയ ഭാരത് ബന്ദിന് നേരെ വെടിവെപ്പ് നടത്തിയതിലും 12 പേരുടെ മരണം നടന്നതിലും പ്രതിഷേധിച്ചാണ് നാളെ കേര ഇത്തിൽ ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍.
ഹര്‍ത്താലിനു പിന്തുണ നല്‍കാന്‍ 30 ഓളം ദളിത് സംഘടനകള്‍ തീരുമാനിച്ചിട്ടുണ്ട്.

അതേ സമയം ഒരു വിഭാഗം ബസുടമകളും വ്യാപാരികളും ഹർത്താലുമായി സഹകരിക്കില്ലെന്ന് അറീച്ചിരുന്നു. തുടർച്ചയായി ഹർത്താൽ വരുന്നതാണ് നിസ്സഹകരണത്തിന് കാരണം.

Share this post: