Main News
നിയുക്ത കോണ്‍ഗ്രസ് അധ്യക്ഷന്റെ ആദ്യ വിദേശ യാത്ര ബഹറിനിലേക്ക്

26/12/2017

നിയുക്ത കോണ്‍ഗ്രസ് അധ്യക്ഷന്റെ ആദ്യ വിദേശ യാത്ര ബഹറിനിലേക്ക്
ന്യൂഡല്‍ഹി; കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേറ്റ ശേഷമുള്ള രാഹുല്‍ ഗാന്ധിയുടെ ആദ്യ വിദേശ യാത്ര ബഹറിനിലേക്ക്. ജനുവരി എട്ടിനാണ് രാഹുല്‍ ഗാന്ധി വിദേശത്ത് പോകുന്നത്. ബഹറിനിലെ പ്രവാസി ഇന്ത്യക്കാരുമായി രാഹുല്‍ ഗാന്ധി സംവദിക്കും. ന്യൂയോര്‍ക്ക് ആസ്ഥാനമായ ഗ്ലോബല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് പീപ്പിള്‍ ഓഫ് ഇന്ത്യന്‍ ഒറിജിന്റെ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനാണ് രാഹുല്‍ ഗാന്ധി ബഹറിനിലേക്ക് പോകുന്നത്. ജനുവരി എട്ടിന് കണ്‍വന്‍ഷനില്‍ പങ്കെടുന്ന രാഹുല്‍ ഗാന്ധി പ്രവാസി ഇന്ത്യക്കാരുമായി ആശയനവിനിമയം നടത്തും.

Share this post: